തിരുവൻവണ്ടൂർ–നന്നാട് പാലം ; സമീപന പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല

For full experience, Download our mobile application:
Get it on Google Play

കുറ്റൂർ : തിരുവൻവണ്ടൂർ – നന്നാട് കരകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം 4 വർഷം മുൻപ് തുടങ്ങിയതാണ്. പാലം പണി ഏകദേശം പൂർത്തിയായെങ്കിലും സമീപന പാതയുടെ നിർമാണം പൂർത്തിയായിട്ടില്ല. പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ കൂടി വാഹനങ്ങൾ പോകുന്നത് മണ്ണു റോഡിൽ കൂടിയാണ്. റോഡ് കോൺക്രീറ്റ് ചെയ്യാനാണ് പദ്ധതിയെങ്കിലും ഇതുവരെയും തുടങ്ങിയിട്ടില്ല.
വരട്ടാറിനു മുകളിലാണ് പാലം. നേരത്തേ ഇവിടെയുണ്ടായിരുന്നത് വീതി കുറഞ്ഞ കാലപ്പഴക്കം ചെന്ന പാലമായിരുന്നു. 2021 ഡിസംബറിൽ അതു പൊളിച്ചുമാറ്റിയ ശേഷമാണ് പുതിയത് നിർമിക്കാൻ തുടങ്ങിയത്. തടികൾ ചേർത്തുവച്ചുണ്ടാക്കിയ നടപ്പാലമാണ് നാട്ടുകാർ ഉപയോഗിച്ചിരുന്നത്.

തിരുവൻവണ്ടൂർ ഹൈസ്‌കൂൾ ജംഗ്ഷനില്‍ നിന്ന് തുടങ്ങി നന്നാട് ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റർ ദൂരംവരുന്ന റോഡിൽ മൂന്നു പാലങ്ങളാണ് ഉളളത്. 20 വർഷമായി തകർന്നുകിടന്ന റോഡ്, റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 5.5 കോടി ചെലവഴിച്ചാണ് നവീകരിക്കുന്നത്. സമീപന പാതയുടെ നിർമാണം പൂർ‌ത്തിയാകുന്നതോടെ ഈ വഴി തിരക്കേറിയതായി മാറും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ ആക്രമിച്ചാൽ നോക്കിനിൽക്കില്ല ; ഹൂതികൾക്ക് മുന്നറിയിപ്പുമായി പാകിസ്ഥാൻ

0
ഇസ്‍ലാമബാദ് : സൗദി അറേബ്യയ്ക്കു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത...

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി ; സംഭവം എറണാകുളം...

0
കൊച്ചി: വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി....

കഞ്ചാവ് കടത്തതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23 വർഷമായി ഒളിവിലായിരുന്ന പ്രതി

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവുമായി വരുന്നതിനിടെ തലസ്ഥാനത്ത് പിടിയിലായത് 23വർഷമായി ഒളിവിലായിരുന്ന...

സാറ്റലൈറ്റ് ഇന്റർനെറ്റ് : 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ജിയോ ; സ്റ്റാർലിങ്കിന് വെല്ലുവിളി

0
സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി റിലയൻസ് ജിയോ....