വാട്സ് ആപ്പ് ചതിക്കുഴി ; രക്ഷപെട്ടത് തലനാരിഴക്ക്‌ ; 30കാരനെ കല്യാണം കഴിക്കാന്‍ 23 കാരിയുടെ ഫോട്ടോ കാണിച്ച് തട്ടിപ്പ് നടത്തിയത് 43കാരി ആശാ വര്‍ക്കര്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അനിയത്തിയെ കാണിച്ച് ചേടത്തിയെ കെട്ടിച്ചു എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ അയല്‍വക്കത്തെ പെണ്ണിന്റെ ഫോട്ടോ കാട്ടി അമ്മച്ചിക്ക് കല്യാണം ഉറപ്പിച്ചത് ആദ്യസംഭവം, സംഗതി പൊളിഞ്ഞത് ബ്‌ളൗസിന്റെ അളവ് എടുക്കാന്‍ വന്നപ്പോള്‍. ആള്‍മാറാട്ടത്തിന് ആശാ വര്‍ക്കറെ അറസ്റ്റ് ചെയ്തു.

30കാരനെ കല്യാണം കഴിക്കാന്‍ 23 കാരിയുടെ ഫോട്ടോ കാണിച്ച് തട്ടിപ്പ് നടത്തിയത് 43കാരി. തിരുവാര്‍പ്പ് മണയത്തറ റെജിമോള്‍(43)ക്കെതിരെയാണ് ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിന് പോലീസ് കേസെടുത്തിരിക്കുന്നത്. കബളിപ്പിക്കപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി കാക്കാമണി വിഗേഷി(30)ന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഫോണിലൂടെയുള്ള യുവാവിന്റെ സംസാരം ഇഷ്ടപ്പെട്ടതു മൂലമാണ് ബന്ധം തുടര്‍ന്നതെന്നു മാത്രമാണ് റെജിമോളുടെ മൊഴി.

അതേസമയം യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി വിവാഹം ഉറപ്പിച്ചത് എന്തിനാണെന്നതിന് റെജിമോള്‍ ഇതുവരെ വ്യക്തമായ മൊഴി നല്‍കിയിട്ടില്ല. വാട്‌സാപ്പില്‍ കണ്ട പെണ്‍കുട്ടി എന്ന നിലയിലാണ് ബന്ധം.  6 മാസമായി ഇരുവരും തമ്മില്‍ ഫോണ്‍ വിളി നടത്തി വരികയായിരുന്നു. തുടര്‍ന്നാണ് വിവാഹം ഉറപ്പിച്ചത്. 16നാണ് ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിവാഹ ബ്ലൗസിന്റെ അളവ് വാങ്ങാന്‍ വിഗേഷിന്റെ സഹോദരി വിനീഷയും ഭര്‍ത്താവ് ജയദീപും എത്തിയപ്പോഴാണു കള്ളി വെളിച്ചത്തായത്. തിരുവാര്‍പ്പ് പഞ്ചായത്തിലെ ആശാ വര്‍ക്കറായി ജോലി ചെയ്യുകയാണ് റെജിമോള്‍. പയ്യന്റെ ബന്ധുക്കളെ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത് തടഞ്ഞതോടെ സഹോദരിക്കും ഭര്‍ത്താവിനും സംശയമായി.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. അയല്‍ പക്കത്ത് അന്വേഷിച്ചപ്പോള്‍ വിഗേഷ് സ്‌നേഹിച്ച പെണ്‍കുട്ടി അയല്‍പക്കത്തേ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത റെജിമോളെ ഇന്നലെ വൈകിട്ടോടെ ജാമ്യത്തില്‍ വിട്ടു. സാമ്പത്തികത്തട്ടിപ്പു നടന്നിട്ടില്ലെന്നും ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചതിനാണ് കേസെന്നും  സിഐ ഷിബു പാപ്പച്ചന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...