തിരുവല്ല നഗര സഭയിലെ തിരുവാറ്റ പാലം നിര്‍മ്മാണം അനന്തമായി നീളുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവാറ്റ പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീണ്ടുപോയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രദേശവാസികള്‍. തിരുവല്ല നഗര സഭയിലെ തിരുവാറ്റ ക്ഷേത്രം – പള്ളിവേട്ടയാര്‍ റോഡിന് കുറുകെ 25ഉം 33ഉം വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിച്ചാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. 2025 ജനുവരിയിലാണ് പാലം നിര്‍മാണം ആരംഭിച്ചത്. ആറുമാസമായിരുന്നു കരാര്‍ കാലാവധി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം എങ്ങുമെത്തിയില്ല. പാലത്തിന്റെ കോണ്‍ക്രീറ്റ് മാത്രമാണ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

പാലം പണിയെ തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചതോടെ പ്രദേശവാസികള്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ക്ഷേത്രത്തിന് സമീപം ഗതാഗതകുരുക്ക് ഉണ്ടാകുമ്പോള്‍ ഈ പാലം വഴിയാണ് വാഹനങ്ങള്‍ കടത്തി വിട്ടുകൊണ്ടിരുന്നത്. മാത്യു.ടി.തോമസ് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് പാലം നിര്‍മ്മാണത്തിന് തുകയായ 68.46 ലക്ഷം രൂപ അനുവദിച്ചത്. 2023 ജൂണില്‍ പാലം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നു എങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണ് പരിശോധന നടത്തി എസ്റ്റിമേറ്റ് എടുത്ത് സാങ്കേതിക നടപടികളും കരാര്‍ നടപടികളും കഴിഞ്ഞപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞു.

തോടിന്റെ ബണ്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തടസങ്ങളും പാലം നിര്‍മ്മാണത്തിന് തിരിച്ചടിയായി. ഇരട്ട കലുങ്ക് രീതിയില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ കൈവരികള്‍, അപ്രോച്ച് റോഡ്‌, മിനുക്ക്‌ പണികള്‍ എന്നിവയാണ് ഇനിയും തീരുവാനുള്ളത്. പാലം നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശത്തെ യാത്രാദുരിതം എത്രയുംവേഗം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...