ലോകത്തിലെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് ; ഇലക്ട്രിക് വാഹനങ്ങൾ ഓടുമ്പോൾ തന്നെ ചാർജ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

സ്റ്റോക്ഹോം: ഇലക്ട്രോണിക് വാഹനങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ദീർഘദൂര ‌യാത്രകൾ. ഒറ്റ ചാർജിൽ നൂറു കിലോമീറ്റർ മൈലേജ് കിട്ടുമെങ്കിലും ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് വെല്ലുവിളിയാകുമെന്നാണ് വാഹന വിദ​ഗ്ധർക്കിടയിൽ പൊതുവെയുള്ള വിലയിരുത്തൽ. ചാർജിങ് പോയിന്റുകളുടെ കുറവ്, ചാർജ് ചെയ്യാനെടുക്കുന്ന സമയം എന്നിവ‌യൊക്കെ വെല്ലുവിളിയായിരുന്നു. എന്നാൽ റോഡിൽ യാത്ര ചെ‌യ്യുമ്പോൾ തന്നെ ചാർജ് ചെയ്യാനുള്ള സൗകര്യ‌മുണ്ടായാലോ. അതാണ് ഇപ്പോൾ സ്വീഡനിൽ സംഭവിക്കുന്നത്.

ലോകത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രിഫൈഡ് റോഡ് സ്വീഡൻ യാഥാർഥ്യമാക്കാനൊരുങ്ങുക‌യാണ് സ്വീഡൻ. സ്ഥിരമായി വൈദ്യൂകരിച്ച റോഡ് നിർമാണത്തിന്റെ ആദ്യ ഘട്ടം 2025ഓടെ പൂർത്തിയാകും. റോഡ് യാഥാർഥ്യമായാൽ ഇലക്ട്രിക് വാഹന രം​ഗത്ത് വൻകുതിപ്പിന് തുടക്കമാകും. രാജ്യത്തെ പ്രധാന ന​ഗരങ്ങളായ സ്റ്റോക്ഹോം, ​ഗോതൻബർ​ഗ്, മാൽമോ തുടങ്ങിയ ന​ഗരങ്ങളെ ബന്ധിപ്പിക്കാനാണ് ആദ്യ പദ്ധതി. ഇല്ക്ട്രിഫൈ റോഡുകൾ 3000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുകയാണ് അടുത്ത ഘട്ടം. കാർബൺ പുറന്തള്ളൽ കുറക്കാനും ​ഗതാ​ഗത സൗകര്യം മെച്ചപ്പെ‌ടുത്താനുമാണ് നൂതന സാങ്കേതിക വിദ്യയിലൂടെ സ്വീഡൻ ശ്രമിക്കുന്നത്. ഇൻഡക്ഷൻ കോയിലുകൾ റോഡിന്റെ ഉപരിതലത്തിന്റെ അടിയിലൂ‌ടെ സ്ഥാപിച്ചാണ് പ്രത്യേക റോഡ് തയ്യാറാക്കുകയെന്നാണ് റിപ്പോർട്ട്. ഹെവി വാഹനങ്ങൾക്കുള്ള ഓവർഹെഡ് ഇലക്‌ട്രിക് ലൈൻ, റോഡിന്റെ അസ്ഫാൽറ്റിന് താഴെ സ്ഥാപിച്ചിരിക്കുന്ന ചാർജിംഗ് കോയിലുകൾ, ഇലക്ട്രിക് ട്രക്കുകൾക്കുള്ള ചാർജിംഗ് റെയിൽ എന്നിവയും പരി​ഗണിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...

പരീക്ഷ ക്രമക്കേട് ; കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക് എസ്‌ഐടി ഇന്ന് നോട്ടീസ് നല്‍കും

0
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടില്‍ ചോദ്യം ചെയ്യലിനായി കൂടുതല്‍ പിഎസ്‌സി ബോര്‍ഡ് അംഗങ്ങള്‍ക്ക്...

കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിട്ടു ; യുകെയിൽ 39കാരന് എട്ട്...

0
ലണ്ടൻ: കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ആസൂത്രിതമായി പദ്ധതിയിടുകയും അതിനായി...

സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും

0
കോഴിക്കോട് : തിരുത്തൽ നടപടികൾ ചർച്ച ചെയ്യുന്നതിനായുളള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന...