ഇന്ത്യന്‍ പൗരരുടെ പൗരത്വം എടുത്തുകളയുന്ന നിയമമല്ല ഇത്‌, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ; ഒടുവിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ജാതി-മത ഭേദമെന്യേ ഇന്ത്യന്‍ പൗരരുടെ പൗരത്വം എടുത്തുകളയുന്ന നിയമമല്ലിതെന്നും എന്നാല്‍, ധാരാളം തെറ്റിദ്ധാരണകള്‍ പ്രചരിക്കപ്പെടുന്നുണ്ടെന്നും പൗരത്വ നിയമത്തിലെ ഭേദഗതിച്ചട്ടങ്ങള്‍ പുറത്തിറക്കി ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ദശാബ്ദങ്ങളായി പീഡനമനുഭവിക്കുന്ന അഭയാര്‍ഥികള്‍ക്കു മാന്യമായ ജീവിതമുറപ്പുവരുത്തുന്നതാണ് നിയമം. മൂന്ന് രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പൗരത്വത്തിനും പുനരധിവാസത്തിനുമുണ്ടായിരുന്ന നിയമതടസ്സങ്ങള്‍ ഇല്ലാതാക്കാനാണിത്.

അവരുടെ സാംസ്‌കാരികവും ഭാഷാപരവും സാമൂഹികവുമായ അസ്തിത്വത്തെ സംരക്ഷിക്കാന്‍ ഇതുപകരിക്കുമെന്നും സാമ്പത്തിക, വാണിജ്യ അവകാശങ്ങള്‍, സ്വതന്ത്രസഞ്ചാരം, സ്വത്തവകാശം എന്നിവ ഉറപ്പാക്കുന്നതാണ് നിയമമെന്നും മന്ത്രാലയം വ്യക്തമാക്കി. ഭരണഘടനയുടെ ആറാംപട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട അസമിലെ കര്‍ബി ആങ്ലോങ്, മേഘാലയയിലെ ഗരോ ഹില്‍സ്, മിസോറമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി ജില്ലകള്‍ എന്നിവയ്ക്ക് നിയമത്തില്‍ ഇളവുകളും ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...