ഡൽഹി : നവ ഭാരതം കെട്ടിപ്പടുക്കാനുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് അഭൂതപൂർവ്വമായ വികസനം കൈവരിക്കുന്നതിനുള്ള അവസരങ്ങളും അനുകൂല സാഹചര്യങ്ങളും ഒത്തുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ETB നൗ ഗ്ലോബൽ ഉച്ചകോടിയെ അഭിംസബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കരുത്തുറ്റ ഭാവിക്കായുള്ള അടിത്തറ പാകാൻ അനുയോജ്യമായ സമയമാണിത്. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു ഇടക്കാല ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥിരതയുള്ളതും തുടർച്ചയുള്ളതുമാണ് അവതരിപ്പിച്ച ബജറ്റ്. മൂന്നാം തവണയും വിജയിച്ച് അധികാരത്തിലേറുമ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.