മലപ്പുറത്ത് നവകേരള സദസ്സിന് നേതൃത്വം നൽകിയ ഭൂരിഭാഗം സംഘാടകരും കടത്തിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറം ജില്ലയിൽ നവകേരള സദസ്സിന് നേതൃത്വം നൽകിയ ഭൂരിഭാഗം സംഘാടകരും കടത്തിൽ. ആറ് മണ്ഡലങ്ങളിൽ നവകേരള സദസ്സിനായി ചെലവായത് 1.24 കോടി രൂപയാണ്. പരിപാടിയുടെ നടത്തിപ്പിനായി കിട്ടിയതാകട്ടെ 98 ലക്ഷം രൂപ മാത്രം. ജില്ലയിലെ മറ്റ് 10 മണ്ഡലങ്ങളിലെ കണക്കുകൾ ലഭ്യമല്ലെന്നാണ് വിവരാവകാശ രേഖ. നവകേരള സദസ്സുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും ഇതുവരെ പുറത്തുവന്നിട്ടില്ല. ലഭ്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ സംഘടക സമിതികൾ കടത്തിലാണ്. മലപ്പുറം ജില്ലയിലെ കോട്ടക്കൽ തിരൂരങ്ങാടി മലപ്പുറം മങ്കട തവനൂർ വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിൽ സദസ്സിനായി ആകെ ചെലവായത് ഒരുകോടി 24 ലക്ഷം രൂപ. വരവ് 98 ലക്ഷം രൂപ. മലപ്പുറം മണ്ഡലത്തിൽ മാത്രം ചെലവ് കഴിഞ്ഞ് 6,90,512 രൂപ ബാക്കിയുണ്ട്.

ഈ തുക സംഘാടകസമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലാണ്. പത്തു മണ്ഡലങ്ങളിലെ കണക്കുകൾ ലഭ്യമായിട്ടില്ല. 5 ലക്ഷം രൂപക്ക് മുകളിലാണ് തിരൂരങ്ങാടിയിലും മങ്കടയിലും സംഘാടകസമിതിയുടെ കടം. വണ്ടൂരാണ് ഏറ്റവും കുറവ് കടം, 195 രൂപ. കോട്ടക്കൽ മണ്ഡലത്തിൽ ചെലവായ തുകയ്ക്ക് കണക്കുണ്ട്. എന്നാൽ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ലഭ്യമല്ല. നവ കേരള സദസ്സിൽ ആകെ ചെലവായ തുകയുടെ 40% വും പന്തലുമായി ബന്ധപ്പെട്ട പ്രവർത്തികൾക്കാണ്. 3.5 ലക്ഷം രൂപ വരെ ഭക്ഷണത്തിന് ചെലവായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിഹിതവും സ്ഥാപനങ്ങളും വ്യക്തികളും ഒക്കെ നൽകിയ സംഭാവനങ്ങളുമാണ് നവകേരള സദസ്സിൻ്റെ പ്രധാന വരവ്. എന്നാൽ ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന ഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പണം നൽകിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...