കയ്യിൽ പണം നിൽക്കാത്തവരാണെന്ന് സ്വയം തോന്നുന്നുണ്ടോ ? ജോലിയെടുത്തിട്ടും കാര്യമായൊന്നും സാമ്പദിക്കാൻ സാധിച്ചില്ലെങ്കിൽ വരവും ചെലവും തമ്മിൽ പൊരുത്തകേടുണ്ടെന്ന് ചുരുക്കം. ഇവിടെ മാസത്തിൽ നിശ്ചിത തുക മാറ്റിവെയ്ക്കുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. മാസത്തിൽ ശമ്പള ദിവസത്തോട് ചേർന്ന തീയതിയിൽ അടവ് ക്രമീകരിച്ചാൽ ചിട്ടിയായൊരു സമ്പാദ്യ ശീലം ഉണ്ടാക്കിയെടുക്കാം. ഇതിന് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം എങ്ങനെ സഹായിക്കും എന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം
ബാങ്കുകളിലെ ആവർത്തന നിക്ഷേപം കണക്കെ പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം. പ്രായഭേദമില്ലാതെ പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം ആരംഭിക്കാം. 10 വയസില്‍ താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ രക്ഷിതാവിന് കുട്ടിയുടെ പേരില്‍ അക്കൗണ്ടെടുക്കാം. 10 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരില്‍ അക്കൗണ്ടെടുക്കാം. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടും അനുവദിക്കും.
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി
മാസം 100 രൂപയിൽ ആരംഭിക്കാവുന്ന നിക്ഷേപം. മാസത്തില്‍ 100 രൂപ മുതല്‍ പരിധിയില്ലാതെ നിക്ഷേപിക്കാവുന്നതാണ് പദ്ധതിയുടെ പ്രത്യേകത. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയർത്താം.
പലിശ നിരക്ക്
പലിശ നിരക്ക് ത്രൈമാസത്തിൽ അവലോകനം ചെയ്ത് പരിഷ്കരിക്കുന്നതാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്‍റെയും രീതി. ജൂലായ്- സെപ്റ്റംബര്‍ പാദത്തില്‍ ആവര്‍ത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ നിക്ഷേപം കൂടുതല്‍ ആകര്‍ഷകമായി. 30 അടിസ്ഥാന നിരക്കാണ് ജൂലായ് മാസം ആദ്യം പലിശ നിരക്കില്‍ വര്‍ധനവ് വരുത്തിയത്. 6.20 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി വര്‍ധിച്ചു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. ത്രൈമാസത്തിലാണ് പലിശ കോമ്പൗണ്ടിംഗ് ചെയ്യുന്നത്. 10 വർഷം വരെ നിക്ഷേപിക്കാം. ബാങ്കുകളിൽ 6 മാസം മുതൽ 10 വർഷത്തേക്ക് ആവർത്തന നിക്ഷേപം ലഭിക്കും.
5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന്റെ കാലാവധി. എന്നാൽ കാലാവധിക്ക് ശേഷം പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിന് 5 വര്‍ഷം അധിക കാലാവധി ലഭിക്കും. ഇതിനായി അക്കൗണ്ട് ഉള്ള പോസ്റ്റ് ഓഫീസില്‍ ഫോം-4 പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മതി. നിക്ഷേപം ആരംഭിച്ച കാലത്തെ പലിശ നിരക്ക് തന്നെ തുടർന്നും ലഭിക്കും. കാലാവധി നീട്ടിയ നിക്ഷേപമാണെങ്കിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. കാലാവധി ഉയര്‍ത്തിയ ശേഷം 1 വര്‍ഷത്തിനുള്ളില്‍ പിന്‍വലിച്ചാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്കാണ് ലഭിക്കുക. നിക്ഷേപം നടത്താതെയും കാലാവധി നീട്ടാം.
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിലെ ഏറ്റവും കുറഞ്ഞ നിക്ഷേപമായ 100 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാൽ 6.50 ശതമാനം പലിശയിൽ 5 വർഷത്തിന് ശേഷം 7,099 രൂപ ലഭിക്കും. നിക്ഷേപം 10 വർഷത്തേക്ക് നീട്ടിയാൽ 16,899 രൂപ ലഭിക്കും. പ്രതിമാസം 1,000 രൂപ 5 വർഷത്തേക്ക് 6.50 ശതമാനം പലിശ നിരക്കിൽ നിക്ഷേപിക്കുമ്പോൾ 70,991 രൂപയാണ് കാലാവധിയിൽ ലഭിക്കുന്നത്. മാസം 2,000 രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 5-ാം വര്‍ഷത്തില്‍ 1,41,983 രൂപയാണ് ലഭിക്കുന്നത്. കാലാവധിയിൽ 16 ലക്ഷം രൂപ ലഭിക്കാൻ മാസത്തിൽ 10,000 രൂപയാണ്പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിലേക്ക് മാറ്റേണ്ടത്. 5 വർഷത്തെ നിക്ഷേപം വഴി 1,09,908 രൂപ പലിശ സഹിതം 7,09,908 രൂപ ലഭിക്കും. നിക്ഷേപം 5 വർഷത്തേക്ക് കൂടി നീട്ടിയാൽ കാലാവധിയായ 10-ാം വർഷത്തിൽ 4,89,880 രൂപ പലിശ സഹിതം 16,89,880 രൂപ നേടാം.