Thursday, June 27, 2024 12:40 pm

‘ഇതും കടന്നുപോകും’ : ആരാധകരോട് ശാന്തമായിരിക്കാനാവശ്യപ്പെട്ട് നടൻ ദർശന്റെ ഭാര്യ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ആരാധകർക്ക് സന്ദേശവുമായി ഭാര്യ വിജയലക്ഷ്മി. ഈ സമയവും കടന്നുപോകുമെന്നും ആരാധകരോട് ശാന്തരായിരിക്കാനും നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും നടന്റെ ഭാര്യ സോഷ്യൽമീഡിയയിലൂടെ അഭ്യർഥിച്ചു. ആരാധകരെ സെലിബ്രിറ്റികൾ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടത്. ആരാധകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ നടന്റെ ഹൃദയത്തെ തൊട്ടുവെന്നും അവർ വ്യക്തമാക്കി. ‘നമ്മുടെ എല്ലാ സെലിബ്രിറ്റികളെയും വിളിക്കൂ. ദർശൻ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. നമ്മൾ ഇന്ന് ഈ അവസ്ഥയിൽ ആയതിൽ സങ്കടമുണ്ട്, അദ്ദേഹത്തിൽ നിന്ന് നമുക്ക് അകന്ന് നിൽക്കേണ്ടിവരുന്നു. പുറത്തുള്ള അവസ്ഥയെക്കുറിച്ച് ഞാൻ ദർശനോട് വിശദമായി സംസാരിച്ചു. അത് അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു’ വിജയലക്ഷ്മി പറഞ്ഞു.

കർണാടകയിലെ ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. കേസിൽ നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേരും പ്രതികളാണ്. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേണുകാസ്വാമിയെ പ്രതികൾ മർദനത്തിനിരയാക്കുമ്പോൾ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഉറച്ച വോട്ടുകള്‍ കിട്ടിയില്ല, തിരുത്തലുകള്‍ക്ക് തയ്യാറാകുമെന്നാണ് വിശ്വാസം ; തോമസ് ഐസക്

0
തിരുവനന്തപുരം: എല്‍ഡിഎഫിന്റെതേന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഒരു ഭാഗം വോട്ടുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് പിടിയിൽ

0
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി കോ​ട്ട​ക്കു​ന്നി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് 15 ല​ക്ഷം രൂ​പ...

പന്തീരാങ്കാവ് കേസ് : രാഹുൽ മദ്യപന്‍ ; ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം ; ഹര്‍ജി...

0
കൊച്ചി: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ​ഗോപാലിനെതിരെ പൊലീസ്....

മഴ കനത്തതോടെ പെരിങ്ങര വില്ലേജ് ഓഫീസ് കെട്ടിടം വെള്ളത്തിലായി

0
തിരുവല്ല : മഴ കനത്തതോടെ പെരിങ്ങര വില്ലേജ് ഓഫിസ് കെട്ടിടം വെള്ളത്തിലായി....