മഴ കനത്തതോടെ പെരിങ്ങര വില്ലേജ് ഓഫീസ് കെട്ടിടം വെള്ളത്തിലായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മഴ കനത്തതോടെ പെരിങ്ങര വില്ലേജ് ഓഫിസ് കെട്ടിടം വെള്ളത്തിലായി. കെട്ടിടത്തിന്റെ ഭിത്തി പലയിടത്തും വിള്ളൽ വീണ നിലയിലാണ്. മുകളിലെ വാർക്കയിൽ നിന്നു കോൺക്രീറ്റ് ഇളകി താഴേക്കു പതിക്കുന്നു. കെട്ടിടം ഇരുത്തിയ നിലയിലാണ്. മഴക്കാലത്തു വില്ലേജ് ഓഫിസിന് അകത്തും വെള്ളം എത്തും. മഴ കാരണം അടുത്തിടെ കുറച്ചു ദിവസം വില്ലേജ് ഓഫിസ് പ്രവർത്തിച്ചില്ല. ഓഫിസിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിരുന്നു. 1986ൽ നിർമിച്ചതാണ് ഓഫിസ് കെട്ടിടം. 2018ലെ വെള്ളപ്പൊക്കത്തോടെ കെട്ടിടം അപകടാവസ്ഥയിലായി. പിഡബ്ല്യുഡി അധികൃതർ നടത്തിയ പരിശോധനയിൽ കെട്ടിടം ഉപയോഗിക്കാൻ കഴിയാത്തത് എന്ന് കണ്ടെത്തിയിരുന്നു.

ഈ കെട്ടിടത്തിൽ ഓഫിസ് പ്രവർത്തിക്കരുത് എന്നു നിർദേശിക്കുകയും ചെയ്തു. വില്ലേജ് ഓഫിസിന്റെ പ്രവർത്തനം വാടക കെട്ടിടത്തിലേക്കു മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ വെള്ളം കയറാത്ത കെട്ടിടം ലഭിക്കാത്തത് ആണ് അധികൃതരെ വലയ്ക്കുന്നത്. 2018ൽ പുതിയ വില്ലേജ് ഓഫിസ് നിർമിക്കാനായി 45 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. പെരിങ്ങരയിൽ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമിക്കാൻ നിർദേശം സമർപ്പിച്ചിട്ടുണ്ട് എന്ന് അധികൃതർ പറഞ്ഞു. എന്തായാലും ഭയം കൂടാതെ ജോലി ചെയ്യാൻ തൽക്കാലത്തേക്ക് ഒരു വാടക കെട്ടിടം എങ്കിലും ലഭിച്ചാൽ മതി എന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായി പ്രചരിപ്പിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

0
ന്യൂഡൽഹി: നിയമസഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ...

ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

0
മൈസൂരു : സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി...

ടിവികെയെ ഇന്‍ഡ്യ’ മുന്നണിയുടെ ഭാഗമാക്കാനുള്ള വിസികെയുടെ മധ്യസ്ഥശ്രമങ്ങൾ പരസ്യമായി തള്ളി ഡിഎംകെ

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തമിഴക വെട്രി കഴകത്തെ (ടിവികെ) ദേശീയ...

പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി പി രാജീവ്

0
കൊച്ചി: പിഎം ശ്രീ വിവാദത്തിൽ യുഡിഎഫ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി മുൻ...