ഈ വർഷം ഏറ്റവും അധികം പേർ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ആപ്പെത് ?

For full experience, Download our mobile application:
Get it on Google Play

സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദിനംപ്രതി വര്‍ധിച്ചു വരുന്നു. എന്നാൽ ചില പ്രശസ്ത പാറ്റ്ഫോമുകളുടെ ജനപ്രീതി ഇടിയുന്നു. ആഗോളതലത്തില്‍ 4.8 ബില്യണ്‍ ഉപയോക്താക്കളാണ് സമൂഹ മാധ്യമങ്ങള്‍ക്കുള്ളത്. ഏഴ് പാറ്റ്ഫോമുകള്‍ വരെ ഉപയോഗിക്കുന്നവര്‍ ശരാശരി രണ്ടര മണിക്കൂര്‍ ഇതിനായി സോഷ്യൽ മീഡിയയിൽ ചെലവിടുന്നു. അമേരിക്കന്‍ ടെക് സ്ഥാപനമായ ടിആര്‍ജി ഡാറ്റാസെന്റേഴ്‌സിന്റെ കണക്കുകളാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ഗവേഷണപ്രകാരം 10.2 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനായി സേര്‍ച്ച് ചെയ്തിട്ടുള്ളത്. സ്‌നാപ്ചാറ്റ് (1.28 ലക്ഷം), എക്‌സ് (12.3 ലക്ഷം), ടെലഗ്രാം (71,700), ഫെയ്സ്ബുക്ക് (49,000), ടിക് ടോക്ക് (24,900), യുട്യൂബ് (12,500), വാട്സ്ആപ്പ് (4,950), വിചാറ്റ് (2,090) എന്നിങ്ങനെയാണ് കണക്ക്. ഫോട്ടൊ ഷെയറിങ് പാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന്റെ ജനപ്രീതി ഏറെക്കാലമായി ഉയര്‍ന്നു തന്നെ നിന്നിരുന്നു. എന്നാൽ ഇപ്പോൾ അത് കുറയുന്നുണ്ട്.

പരസ്യങ്ങളുടെ വരവും ബ്രാന്‍ഡുകളുടെ കടന്നുകയറ്റവും ഉപയോക്താക്കളുടെ ആസ്വാദനത്തെ ബാധിക്കുന്നതാണ് ഇതിന് കാരണമെന്ന് ​ഗവേഷകർ പറയുന്നു. ഡിലീറ്റ് ചെയ്യാനുള്ള പ്രവണത കൂടുന്നുണ്ടെങ്കിലും ഇപ്പോഴും ഇന്‍സ്റ്റഗ്രാമിന് രണ്ട് ബില്യണിലധികം ഉപയോക്താക്കള്‍ ആഗോളതലത്തിലുണ്ട്. ഇന്‍സ്റ്റഗ്രാമാണ് കൂടുതല്‍ പേരും ഡിലീറ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍. പത്ത് ലക്ഷത്തിലധികം പേരാണ് എങ്ങനെ ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാമെന്ന് ഓരോ മാസവും സേര്‍ച്ച് ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റഗ്രാം ഡിലീറ്റ് ചെയ്യാനുള്ള താല്‍പ്പര്യം സമൂഹ മാധ്യമങ്ങളിലുണ്ടാകുന്ന ചുവടുമാറ്റത്തിന്റെ സൂചനയാണെന്നാണ് ടിആര്‍ജി ഡാറ്റാസെന്റേഴ്‌സിന്റെ തലവനായ ക്രിസ് ഹിങ്കിള്‍ പറയുന്നത്. അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ ഉപയോക്താക്കളെ നേടിയ മെറ്റാ പ്ലാറ്റ്‌ഫോമായ ത്രെഡ്സിന് പ്രതിദിന ഉപയോക്താക്കളില്‍ 80 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; 13 വർഷത്തിനുശേഷം കോടതിവിധി ; 4...

0
അടൂർ: ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കിയ...

കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം ; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം ; വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന്...

0
പാലക്കാട്‌: പാലക്കാട്‌ മുതലമടയിൽ ഉദ്യോ​ഗസ്ഥർ കെഎസ്ഇബി ഓഫീസ് പൂട്ടി പോയെന്ന് ആരോപിച്ച്...

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...