Tuesday, September 10, 2024 8:59 am

ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തും

For full experience, Download our mobile application:
Get it on Google Play

ഈ വർഷത്തെ ഹജ്ജ് തീർഥാടകർ ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ എത്തി തുടങ്ങും. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനവും ഞായറാഴ്ച സൗദിയിൽ എത്തും. തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്ന വിദേശ തീർഥാടകരുടെ വരവ് മെയ് 21 ഞായറാഴ്ചയാണ് ആരംഭിക്കുന്നത്. ജൂൺ 22 വരെ തീർഥാടകരുടെ വരവ് തുടരും.

തീർഥാടകരെ സ്വീകരിക്കാൻ ജിദ്ദയിലും മദീനയിലുമുള്ള വിമാനത്താവളങ്ങളിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. തീർഥാടകരുമായി എത്തുന്ന വിമാനങ്ങൾ എയർപോർട്ട് യാർഡിൽ 2 മണിക്കൂറിൽ കൂടുതൽ നിർത്തിയിടാൻ പാടില്ല. തീർഥാടകരുടെ മടക്ക യാത്രക്കായി എത്തുന്ന വിമാനങ്ങൾക്കു മൂന്ന് മണിക്കൂർ ആണ് വിമാനത്താവളത്തിൽ അനുവദിച്ചിരിക്കുന്ന സമയം. നാനൂറോ അതിൽ കൂടുതലോ യാത്രക്കാരെ വഹിക്കുന്ന വിമാനങ്ങൾക്ക് നാല് മണിക്കൂർ വരെ സമയം അനുവദിക്കും. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഈ സമയം പുനപരിശോധിക്കും.

ഷെഡ്യൂൾ പ്രകാരം തീർഥാടകരുടെ മടക്ക യാത്ര ഉറപ്പ് വരുത്താൻ വിദേശ വിമാനക്കമ്പനികളിൽ നിന്നും ദേശീയ വിമാനക്കമ്പനികളിൽ നിന്നും ബാങ്ക് ഗ്യാരണ്ടി ആവശ്യപ്പെടാൻ തങ്ങൾക്ക് അവകാശം ഉണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. റെഗുലർ വിമാന സർവീസുകളിൽ ഹജ്ജിനെത്തുന്ന തീർഥാടകർക്ക് പ്രത്യേക സേവനം ഉറപ്പ് വരുത്തണമെന്ന് നിർദേശമുണ്ട്. അതേസമയം ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഹജ്ജ് വിമാനവും ഞായറാഴ്ച സൗദിയിൽ എത്തും. കൊൽക്കത്തയിൽ നിന്നുള്ള ആദ്യ വിമാനം മദീനയിലാണ് എത്തുന്നത്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഹരിത പോലീസ് സെൽ രൂപവത്കരിക്കാനുള്ള നീക്കം ; സേനയിൽ കടുത്ത പ്രതിഷേധം

0
കൊല്ലം: മാലിന്യമുക്തം നവകേരളം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് സംസ്ഥാനത്ത് ഹരിത പോലീസ്...

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് പഴകിയ മട്ടണും ചിക്കനും പിടികൂടി

0
ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് 1600...

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍ ഷോ​ട്ട് കേസ് ; അ​ന്വേ​ഷ​ണം വൈ​കി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

0
കൊ​ച്ചി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ല്‍ വ്യാ​ജ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍ ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍...

എം​പോ​ക്സ് വൈ​റ​സ് ഭീതിയിൽ രാജ്യം ; ഉന്നതതല യോഗം ചേരും, അ​തീ​വ ജാ​ഗ്ര​ത

0
​ഡ​ൽ​ഹി: എം​പോ​ക്സ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത് അ​തീ​വ ജാ​ഗ്ര​ത....