തൊടുപുഴ: കാറിന്റെ ടയര്‍ കാലിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിക്ക് ഗുരുതരമായി പരുക്കേറ്റു . എറണാകുളം സ്വദേശിയായ ഷനല്‍ സെബാസ്റ്റ്യനാണ് അപകടത്തില്‍ പരുക്കേറ്റത് . കോല്‍ക്കളി വേദിയില്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവം നടക്കുന്ന സ്ഥലത്ത് മത്സരാര്‍ഥികളുമായി എത്തിയവരുടെ കാര്‍ പിറകിലേക്കെടുക്കുന്നതിനിടെ ആയിരുന്നു അപകടം . സമീപത്തെ ഗ്രൗണ്ടില്‍ ഉറങ്ങുകയായിരുന്ന ഷനലിന്റെ കാലിലൂടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കാറിന്റെ ടയര്‍ കാലിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിക്ക് പരുക്ക്
RECENT NEWS
Advertisment