Friday, July 4, 2025 11:45 pm

ഒരു സാലറി ചലഞ്ചും സെസുമില്ലാതെ ഇത്രയധികം ചെയ്തു കളഞ്ഞല്ലേ? മിസ്റ്റര്‍ പിണറായി വിജയന്‍, എനിക്ക് എന്നോട് പുച്ഛം തോന്നുന്നു ; തൊടുപുഴ മജിസ്‌ട്രേറ്റിന്റെ തുറന്ന കത്ത്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: കൊറോണ കാലത്തെ അതിജീവിക്കാനായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനം ഉയരുകയാണ്. ഇതിനിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുന്ന ഘട്ടത്തിലും നികുതിദായകരേയോ ജനങ്ങളേയോ ബുദ്ധിമുട്ടിക്കാതെ പിണറായി സര്‍ക്കാര്‍ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ഇത്രയേറെ നടപടികളെടുക്കുമ്പോള്‍ ശമ്പളം വാങ്ങി പോക്കറ്റിലിട്ട് മറ്റുള്ളവരെക്കുറിച്ച്‌ ഓര്‍ക്കാതെ പോകുന്ന തന്നെ പോലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ തലകുനിഞ്ഞുപോയെന്നാണ് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സുദീപ് ഈ നടപടികളോട് പ്രതികരിച്ചിരിക്കുന്നത്. സാലറി ചലഞ്ച് പോലെ മറ്റുള്ളവരെ സഹായിക്കാന്‍ സ്വയം സന്നദ്ധനാണെന്ന് അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് എസ് സുദീപ്.

ഞങ്ങളോടൊന്നും ഒരു രൂപ പോലും ചോദിക്കാതെ, വാങ്ങാതെ തന്നെ ഇത്രയധികം ചെയ്തു കളഞ്ഞു, അല്ലേ? അതു പറ്റില്ല, സര്‍’ എന്നാണ് സുദീപ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അറിയിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര സാഹചര്യം മുന്നില്‍ കണ്ട് പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജ് മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രി മോഡിക്കും തന്നെ മാതൃകയാണെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. കേരളസര്‍ക്കാര്‍ സൗജന്യ റേഷനും രണ്ടുമാസത്തെ ക്ഷേമ പെന്‍ഷനും വായ്പയും നല്‍കുന്നതുള്‍പ്പടെയുള്ള പദ്ധതികള്‍ തയ്യാറാക്കിയപ്പോള്‍ പുറത്തിറങ്ങാതെ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരെ കൈകൊട്ടി അഭിനന്ദിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം.

എസ് സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്:
മിസ്റ്റര്‍ പിണറായി വിജയന്‍, എനിക്കു പുച്ഛം തോന്നുന്നു…
ആദരണീയനായ കേരള മുഖ്യമന്ത്രിക്ക്,

ഇന്നെന്റെ ഫോണില്‍ ഒരു മെസേജ് വന്നിരുന്നു, സര്‍. ചെറുപ്പക്കാരനായ ഒരു വക്കീലിന്റെ മെസേജ്. കോടതികളൊക്കെ പേരിനു മാത്രം തുറന്നിരിക്കുന്ന, കേസുകള്‍ വിളിക്കാതെ തന്നെ മാറിപ്പോകുന്ന കോവിഡ് കാലത്തെ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞ് അയാള്‍ ചിരിച്ചു. സത്യത്തിലത് ചിരിയായിരുന്നില്ല, സര്‍. കേസു വിളിച്ചാലുമില്ലെങ്കിലുമൊക്കെ ഈ കോവിഡ് കാലത്തും ശമ്പളം കിട്ടിയേക്കാവുന്നതോര്‍ത്ത് ഈയുള്ളവന്റെ തല വല്ലാതങ്ങു കുനിഞ്ഞു പോയി സര്‍. ആത്മനിന്ദ പൂക്കും ഒരു കോവിഡ് കാലം.

ഇന്നലെയും തല വല്ലാതെ കുനിഞ്ഞു പോയി സര്‍, അങ്ങയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനം കേട്ടനേരത്ത്. എ പി എല്‍/ബി പി എല്‍ വിഭജനങ്ങള്‍ക്കതീതമായും കാലിക്കീശക്കാരെ ചേര്‍ത്തു നിര്‍ത്തിയും ആരുടെയും കീശയില്‍ കൈയിട്ടു വരാതെയും, അതും ഇരുപതിനായിരം കോടിയുടെ ഒരു പാക്കേജ്…എത്ര കരുതലായിരുന്നു, സര്‍…

പേരിനു മാത്രം ജോലി ചെയ്ത്, മുഴുവന്‍ ശമ്പളവും വാങ്ങി കീശയിലിട്ട്, ആരെയും നോക്കാതെ തിടുക്കപ്പെട്ട് സ്വന്തം വീട്ടിലേയ്ക്ക് പായുന്ന എന്നെയോര്‍ത്ത് എനിക്കു വല്ലാതെ പുച്ഛം തോന്നി സര്‍.. ഞങ്ങളോടൊന്നും ഒരു രൂപ പോലും ചോദിക്കാതെ, വാങ്ങാതെ തന്നെ ഇത്രയധികം ചെയ്തു കളഞ്ഞു, അല്ലേ?

അതു പറ്റില്ല, സര്‍. ഇന്നു ജോലിയില്ലാതെ, കൂലിയില്ലാതെ ഇരിക്കുന്നവരൊക്കെ ഞങ്ങളുടെ കൂടപ്പിറപ്പുകളാണു സര്‍. ഞങ്ങള്‍ അവരുടേതും അവര്‍ ഞങ്ങളുടേതുമാണ് സര്‍. അവരില്ലാതെന്തു ഞങ്ങള്‍? ഞങ്ങളും നിങ്ങളുമില്ലാത്ത നമ്മള്‍ പൂക്കും നന്മ പൂക്കും ഒരു കോവിഡ് കാലത്ത് നമുക്കന്യോന്യം ഊന്നുവടികളായങ്ങനെ… എവിടെ, എങ്ങനെ എന്നു മാത്രം പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ ഞങ്ങള്‍ക്കു ഞങ്ങളോടു വല്ലാത്ത പുച്ഛം തോന്നും സര്‍… ഒരു സാലറി ചലഞ്ചും സെസുമില്ലാതെ ഞങ്ങള്‍ വരും, സര്‍ക്കാര്‍ ജീവനക്കാരും അല്ലാത്തവരും. ഞങ്ങളുണ്ട് കൂടെ… നമുക്കു പോകേണ്ടത് മുന്നോട്ടു തന്നെയാണ്, നാം പോവുക തന്നെ ചെയ്യും, തീര്‍ച്ച…നാം മുന്നോട്ട്… നന്ദിയോടെ, അഭിവാദ്യങ്ങളോടെ, ഇന്ന് ഈ നാട്ടില്‍ ജീവിച്ചിരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്ന ഒരു മലയാളി.

 

https://www.facebook.com/s.sudeep.33/posts/944743975940798

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...

അടൂര്‍ ജിബിഎച്ച്എസ്എസില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...