യൂത്ത് കോൺഗ്രസ് നേതാവിന് കാഴ്ചവൈകല്യം ; പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: പോലീസ് ലാത്തിച്ചാർജിനിടെ ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോൺഗ്രസ് നേതാവിന് കാഴ്ചവൈകല്യമുണ്ടായ സംഭവത്തിൽ, പോലീസുദ്യോഗസ്ഥനെതിരേ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കാൻ സ്റ്റേറ്റ് പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിയുടെ ഉത്തരവ്. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് വെങ്ങല്ലൂർ കൈതക്കോട് ഓലിക്കൽ വീട്ടിൽ ബിലാൽ സമദിന്റെ (30) പരാതിയിലാണ് നടപടി. 2022 ജൂൺ 14-ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി തൊടുപുഴ നഗരത്തിൽ നടത്തിയ പ്രതിഷേധമാർച്ചിനിടെയായിരുന്നു സംഭവം. പ്രകടനം അക്രമാസക്തമായപ്പോൾ പോലീസ് ലാത്തിവീശി.

ബിലാൽ അന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. സംഘർഷത്തിനിടെ നാല് പോലീസുകാർ ചേർന്നാണ് ബിലാലിനെ ലാത്തികൊണ്ടടിച്ചത്. അന്ന് ഇടുക്കി എആർ ക്യാമ്പിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനായ ഡി.ഡി. അജിൻ ലാത്തികൊണ്ട് ബിലാലിന്റെ ഇടതുകണ്ണിന് അടിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ബിലാലിന്റെ ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. തുടർന്ന് രണ്ടുമാസത്തെ ചികിത്സ നടത്തിയെങ്കിലും 70 ശതമാനം കാഴ്ചമാത്രമാണ് തിരികെക്കിട്ടിയത്. സംഭവത്തിൽ പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മിഷനും ബിലാൽ പരാതി നൽകിയിരുന്നു. ഡി.ഡി. അജിനെതിരേ ഒരുമാസത്തിനകം നടപടിയെടുക്കണമെന്നാണ് പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി ഇക്കഴിഞ്ഞ 20-ന് ഉത്തരവിട്ടിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ 99 % വിഷയങ്ങളിലും ധാരണയെന്ന് യുഎസ് അംബാസഡർ

0
ദില്ലി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ...

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...