Sunday, March 16, 2025 5:00 am

ലോകസഭാസ്ഥാനാർത്ഥിത്വം വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് തോമസ് ചാഴികാടൻ

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി: കഴിഞ്ഞ അഞ്ച് വർഷക്കാലം ലോകസഭാംഗമായി നടത്തിയ വികസനപ്രവർത്തനങ്ങളുടെ അംഗീകാരമായാണ് ഇടതുമുന്നണി വീണ്ടും സ്ഥാനാർത്ഥിത്വം സമ്മാനിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ എംപി പറഞ്ഞു. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലും വലിയ വികസനമുന്നേറ്റം നടത്താൻ കഴിഞ്ഞതായി മാധ്യമപ്രവർത്തകരുമായി സംവദിക്കവേ എംപി വ്യക്തമാക്കി. എംപിയുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിച്ച കടുത്തുരുത്തി മണ്ഡലത്തിൽ 59 പദ്ധതികൾ പൂർത്തീകരിക്കാനായതായി തോമസ് ചാഴികാടൻ പറഞ്ഞു. ഇതിനായി 2.99 കോടി രൂപ വിനിയോഗിച്ചു. പ്രധാൻമന്ത്രി ഗ്രാമസഡക് യോജനയിൽ 34.714 കിലോമീറ്റർ റോഡ് വികസിപ്പിക്കാനായി വിനിയോഗിച്ചത് 29.48 കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും അപേക്ഷകൾ സമർപ്പിച്ച് അനേകർക്ക് ആശ്വാസമായി സാമ്പത്തിക സഹായം വാങ്ങിനൽകാൻ കഴിഞ്ഞു.

ജൽജീവൻ ശുദ്ധജലപദ്ധതിയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടുത്തുരുത്തി, കുറവിലങ്ങാട്, കാണക്കാരി, മുളക്കുളം, ഞീഴൂർ, മാഞ്ഞൂർ, വെളിയന്നൂർ പഞ്ചായത്തുകളിലായി വിനിയോഗിച്ചത് 154.93 കോടി രൂപ വിനിയോഗിച്ചതിലൂടെ ഗ്രാമീണമേഖലയിലടക്കം ശുദ്ധജലപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞു. ദേശീയ ആരോഗ്യമിഷനിലൂടെ കിടങ്ങൂർ പഞ്ചായത്തിൽ 2.37 കോടി രൂപ വിനിയോഗിക്കാൻ കഴിഞ്ഞത് ആരോഗ്യരംഗത്ത് വലിയ നേട്ടമായി.
റെയിൽവേയുമായി ബന്ധപ്പെട്ട് നടത്തിയ വികസനനേട്ടങ്ങളിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കുറുപ്പന്തറ, കടുത്തുരുത്തി, കോതനെല്ലൂർ എന്നിവിടങ്ങളിലെ മേൽപ്പാലങ്ങളുടെ നടപടികൾ, പിറവം റോഡിൽ അപ്രോച്ച് റോഡ് ടാറിംഗ് എന്നിവ ഗതാഗതരംഗത്ത് വലിയ മുന്നേറ്റത്തിന് വഴിതുറക്കും. ഭിന്നശേഷി സൗഹൃദമണ്ഡലമെന്ന നിലയിൽ നടത്തിയ പരിശ്രമങ്ങൾ സമ്മാനിച്ച സംതൃപ്തി ചെറുതല്ലെന്നും എംപി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കടപ്ലാമറ്റം പരിയാനത്തുപാറ-തൈക്കാട്ടുചിറ-വെമ്പള്ളി വയല (2.32 കോടി), മോനിപ്പള്ളി-കുഴിപ്പള്ളി-പയസ്മൗണ്ട് കപ്പുകാല (3.91 കോടി) റോഡുകൾ നിയോജകണമണ്ഡലത്തിൽ വികസിപ്പിച്ച് നാടിന് സമ്മാനിക്കാൻ കഴിഞ്ഞവയാണ്. ഞീഴൂർ, മുളക്കുളം, കടുത്തുരുത്തി, കടപ്ലാമറ്റം, കിടങ്ങൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിൽ പിഎംജിഎസ് വൈ പദ്ധതിയിൽ വിവിധ റോഡുകൾ നിലവിൽ വികസനപ്രവർത്തനങ്ങൾ നടക്കുകയാണെന്നും എംപി വ്യക്തമാക്കി. മറ്റ് മേഖലകളിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളെത്തിക്കുകയും പൂർണ്ണമായും പദ്ധതി തുക വിനിയോഗിക്കാൻ സാധിക്കുകയും ചെയ്തത് ജനങ്ങളുടെ പിന്തുണലഭിച്ചതിനാലാണെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു. സിപിഎം ജില്ലാ ജില്ലാസെക്രട്ടറിയേറ്റംഗം സി.ജെ ജോസഫ്, സിപിഐ ജില്ലാ കമ്മിറ്റിയംഗം ടി.എം സദൻ, എൽഡിഎഫ് കൺവീനർ തോമസ് ടി. കീപ്പുറം, ആർജെഡി നിയോജകമണ്ഡലം പ്രസിഡന്റ് ടോമി മ്യാലിൽ, കോൺഗ്രസ് -എസ് ജില്ലാ സെക്രട്ടറി ജോസഫ് ചേനക്കാലാ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി കുര്യൻ, കേരളാ കോൺഗ്രസ്-എം ഉന്നതാധികാരസമിതിയംഗം സഖറിയാസ് കുതിരവേലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

0
തിരുവനന്തപുരം : ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു....

ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്ന കേസില്‍ വഴിത്തിരിവ്

0
മലപ്പുറം : സ്വർണാഭരണങ്ങളുമായി പോയ ജ്വല്ലറി ജീവനക്കാരെ ആക്രമിച്ച് സ്വർണം കവർന്ന...

പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു

0
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ...

എം.ഡി.എം.എ കടത്തുകാരെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുൽത്താൻ ബത്തേരി: എം.ഡി.എം.എ കടത്തുകാരെ പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്. നൈജീരിയൻ...