ഇക്കുറി തോമസ് ഐസക് മൽസരിക്കില്ലെന്ന് സൂചന ; പകരം പരിഗണന ആര്‍ക്ക് ?

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ധനമന്ത്രി ടി.എം.തോമസ് ഐസക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 20 വര്‍ഷം നീണ്ട കാലയളവാണെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നുമാണ് തോമസ് ഐസക് പ്രതികരിച്ചത്. തോമസ് ഐസക്കില്ലെങ്കില്‍ ആലപ്പുഴയിലാര് എന്ന ചര്‍ച്ചകളും സജീവമായി. തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പ് ജയങ്ങള്‍. വി.എസ് മന്ത്രിസഭയിലും പിണറായി മന്ത്രിസഭയിലുമായി പത്തുവര്‍ഷം ധനമന്ത്രി പദം. എന്നാല്‍ അഞ്ചാം തവണ തോമസ് ഐസക് മല്‍സര രംഗത്തേക്ക് ഇറങ്ങാന്‍ സാധ്യത കുറയുന്നെന്നാണ് സൂചനകള്‍. മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമവാക്ക് പാര്‍ട്ടിയുടേതെന്ന അച്ചടക്കമുള്ള മറുപടിയാണ് തോമസ് ഐസക് നല്‍കിയത്.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതും കിഫ്ബി പദ്ധതികളുടെ തുടര്‍ച്ചയും പരിഗണിച്ച് തുടര്‍ ഭരണമുണ്ടായാല്‍ ധനകാര്യം നോക്കാന്‍ തോമസ് ഐസക് തന്നെ വേണം എന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ ആലപ്പുഴയില്‍ അദ്ദേഹം അഞ്ചാം അങ്കത്തിനിറങ്ങും. മറിച്ചെങ്കില്‍ 31032 വോട്ടുകളുടെ ഭൂരിപക്ഷമുള്ള ആലപ്പുഴയില്‍ പുതുമുഖത്തിന് അവസരം ലഭിച്ചേക്കും. എസ്എഫ്ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന ജോയിന്‍റ്  സെക്രട്ടറിയും മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗവുമായ കെ.ടി.മാത്യുവിന്‍റെ പേരാണ് കേള്‍ക്കുന്നത്. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മല്‍സ്യഫെഡ് ചെയര്‍മാനുമായ പി.പി.ചിത്തരഞ്ജന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...