തിരുവനന്തപുരം: എന്‍സിപിയില്‍ തര്‍ക്കം രൂക്ഷമായി. പി സി ചാക്കോയ്‌ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി തോമസ് കെ തോമസ് എംഎല്‍എ. തനിക്ക് വഴങ്ങാത്തവരെ പിസി ചാക്കോ വെട്ടിയൊതുക്കുകയാണെന്നും ഈ നിലപാടുമായി മുന്നോട്ട് പോകാനാകില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. ‘അദ്ദേഹത്തിന് വാശി, അദ്ദേഹം പറയുന്ന ആള്‍ വരണം. തോമസ് കെ തോമസിനെ അട്ടിമറിക്കണം എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആഗ്രഹം’ – എംഎല്‍എ പറഞ്ഞു.
പി സി ചാക്കോ പ്രസിഡന്റായി ചുമതലറ്റേത് മുതല്‍ സംസ്ഥാന എന്‍ സി പിയില്‍ ഭിന്നത രൂക്ഷമാണെന്നാണ് ആക്ഷേപം. ഇത് ആലപ്പുഴയിലെ പാര്‍ട്ടിയിലും ശക്തമാണ്. സംസ്ഥാന പ്രസിഡന്റ് ആലപ്പുഴ പ്രസിഡന്റായി നിയോഗിച്ചത് സാദത്ത് ഹമീദിനെയാണ് എന്നാല്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദ്ദേശിച്ചത് മുന്‍ ജില്ലാ പ്രസിഡന്റ് എന്‍ സന്തോഷ് കുമാറിനെയാണ്.