കിടങ്ങൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തുടര്‍ച്ചയാണ് കേവലം 3 അംഗങ്ങള്‍ മാത്രമുള്ള കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണം 5 അംഗ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് നേടിയതെന്ന് കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ടും എല്‍ഡിഎഫ് കണ്‍വീനറുമായ തോമസ് റ്റി കീപ്പുറം പറഞ്ഞു. എം.എല്‍.എ മോന്‍സ് ജോസഫ് ന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ നയവഞ്ചനയെ പിന്തുണക്കുന്നണ്ടോ എന്ന് വ്യക്തമാക്കുവാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനതലത്തില്‍ പരീക്ഷിച്ചു വിജയിച്ച കോലീബി സഖ്യത്തിന്റെ കടുത്തുരുത്തി പതിപ്പാണ് കിടങ്ങൂരില്‍ കണ്ടത്. യുഡിഎഫിന്റെ രാഷ്ട്രീയ വഞ്ചന ജനങ്ങളുടെ മുമ്പില്‍ എല്‍ഡിഎഫ് തുറന്നുകാട്ടും. പുതുപ്പള്ളി അസംബ്ലി ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സഹതാപ തരംഗം ഇല്ലെന്നതും വികസനം ചര്‍ച്ചയാകുന്നതും കണ്ട് ഭയവികലതരായ യുഡിഎഫുകാര്‍ ബിജെപിയുടെ പിന്തുണ മൊത്തക്കച്ചവടത്തിലൂടെ നേടിയതിന്റെ തെളിവാണ് കിടങ്ങൂര്‍ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.