മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും ; തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും നിരീക്ഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നാലു കിലോമീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എയർപോർട്ട് സ്ക്വാഡിന്‍റെ നിരീക്ഷണം ഏർപ്പെടുത്തി. കഴിഞ്ഞവർഷം ഏപ്രിൽ 15ന് തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഒമാൻ എയർവെയ്സ് വിമാനത്തിൽ പരുന്തിടിച്ച് എഞ്ചിന് കേടുപാട് സംഭവിച്ചതുമായി ബന്ധപ്പെട്ട് പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിലാണ് നിരീക്ഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയത്. നിരീക്ഷണം ഏർപ്പെടുത്തിയതായി കോർപറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ അറിയിച്ചു. അദ്ദേഹമായിരുന്നു നിർദേശം നൽകിയത്. പ്രദേശത്തെ വീടുകളിൽ അജൈവമാലിന്യം ശേഖരിച്ച് പൂർണതോതിൽ സംസ്കരിക്കുന്നതിന് ഹരിതകർമ്മ സേനയെ നിയോഗിച്ചതായും കോർപറേഷൻ സെക്രട്ടറി റിപ്പോർട്ടിൽ പറഞ്ഞു.

പ്രദേശത്തെ വീടുകളിൽ കിച്ചൺ ബിൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജൈവമാലിന്യ സംസ്കരണത്തിന് വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ്, എൻഎസ് ഡിപ്പോ എന്നിവിടങ്ങളിൽ അഞ്ചു എയറോബിക് ബിൻ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. കമ്മീഷൻ കേസ് പരിഗണിച്ചപ്പോൾ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...

അണ്ണാ ഹസാരെയുടെ ആരോഗ്യനിലയിൽ ആശങ്ക; അണുബാധയും നിർജ്ജലീകരണവും ബാധിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

0
മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ ബോംബെയിലെ ആശുപത്രിയിൽ തീവ്ര പരിചരണ...

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...