പത്തനംതിട്ട : കല്ലട ജലസേചനപദ്ധതിയുടെ വലതുകര മെയിന്‍കനാലിലൂടെയുളള വേനല്‍ക്കാല ജലവിതരണം നാളെയും (12) ഇടതുകര കനാലിലൂടെയുളള ജലവിതരണം ജനുവരി 15 നും രാവിലെ 11 മുതല്‍ ആരംഭിക്കും. ഈ ജലസേചന പദ്ധതിയുടെ വലതുകര കനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇടമണ്‍, കറവൂര്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, നൂറനാട്, ചാരുംമൂട് എന്നീ സ്ഥലങ്ങളില്‍ കൂടിയും ഇടതുകര മെയിന്‍ കനാല്‍ കൊല്ലം ജില്ലയിലെ കരുവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരീപ്ര, ഏഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ എന്നീ സ്ഥലങ്ങളില്‍ കൂടിയും കടന്നുപോകുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുളളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക