മൂന്നിലവ് സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് അഴിമതി ; കേസ് ഇന്ന് ഹൈക്കോടതി പരിഗണിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : മൂന്നിലവ് സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്കിലെ തിരിമറി സംബന്ധിച്ച വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ് അബിൻ കെ സെബാസ്റ്റ്യന്റെ നേത്രുത്വത്തിലുള്ള നിലവിലെ ഭരണസമിതി കേരളാ ഹൈക്കോടതിയില്‍ നല്‍കിയ WPC 46/2024 നമ്പര്‍ റിട്ട് ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചു. ഭരണസമിതിയുടെ പരാതിയിന്മേൽ നടപടി സ്വീകരിക്കാൻ കോടതി ഉത്തരവായി. ആന്റോ ആന്റണി എം.പിയുടെ സഹോദരന്‍ പരേതനായ ജെയിംസ് ആന്റണി പ്രസിഡണ്ട് ആയിരുന്ന 2004 മുതലുള്ള മൂന്ന് ഭരണസമിതിയുടെ കാലയളവിലാണ് കോടികളുടെ അഴിമതികൾ നടന്നത്. വ്യാജരേഖകൾ ചമച്ചും വസ്തുവിന്റെ വിലകൾ അമിതമായി പെരുപ്പിച്ചു കാണിച്ചും നിരവധി വായ്പകള്‍ നല്‍കി.

ഈടില്ലാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും ഭരണ സമിതി അംഗങ്ങളുടെ ബന്ധുക്കളുടെ പേരിലും 93 വായ്പകളിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയത് സംബന്ധിച്ചാണ് വിജിലൻസ് കേസ്. എന്നാല്‍ വിജിലൻസ് അന്വേഷണത്തില്‍ മുൻ സെക്രട്ടറി സജീവ് എസ് നെയും 2004 മുതൽ 2013 വരെയുള്ള കാലയളവിലെ ഭരണസമിതി അംഗങ്ങളെയും 93 വായ്പക്കാരെയും ഒഴിവാക്കിക്കൊണ്ടാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോഴത്തെ ഭരണസമിതി കോടതിയെ സമീപിച്ചത്. ഹര്‍ജി കക്ഷികളുടെയും വിജിലന്‍സിന്റെയും വാദങ്ങൾ കേട്ട കോടതി ബാങ്കിന്റെ പരാതികളിന്മേല്‍ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....

ചിറ്റാര്‍ കട്ടച്ചിറയില്‍ കുട്ടിയമ്മയെ കാണാതായിട്ട് ഒന്‍പത് ദിവസം : കടാവര്‍ നായയെ എത്തിച്ച് നടത്തിയ...

0
ചിറ്റാര്‍ : ചിറ്റാര്‍ കട്ടച്ചിറയില്‍ വൃദ്ധമാതാവിനെ വനത്തിനുള്ളില്‍ കാണാതായ സംഭവത്തില്‍ പോലീസ് കടാവര്‍...