Thursday, July 10, 2025 7:44 pm

ഇനിയും പഠിക്കാത്തവര്‍ക്ക് പണി കിട്ടും, പുതിയ നീക്കവുമായി ഗതാഗതമന്ത്രി, വൻ പിഴ വീട്ടിലെത്തും, ഉടൻ നടപ്പിലാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഗണേഷ് കുമാര്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോടും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരോടുമായാണ് ഗണേഷ് ചില കാര്യങ്ങൾ വ്യക്തമാക്കുന്നത്.
——-
എംവിഡി ഓഫീസ് പുറത്തുള്ളവര്‍ കൈകാര്യം ചെയ്യരുത്
ഉദ്യോഗസ്ഥൻമാരോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ പണം തന്നാൽ വാങ്ങരുത്. നിങ്ങളുടെ പിന്നിൽ ഏജന്റുമാരുണ്ട്. നിങ്ങളെ അവരാകും കൈകാര്യം ചെയ്യുക. നമ്മുടെ ഓഫീസുകൾ വെളിയിൽ നിന്നുള്ളവരല്ല കൈകാര്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു. ഏജന്റ് മോട്ടോര്‍ വെഹിക്കിൾ ഓഫീസിൽ കയറി കമ്പ്യൂട്ടറിൽ പാസ്വേര്‍ഡ് അടിച്ച് കയറുകയാണ്. കടുത്ത കുറ്റകൃത്യമാണ്. പാസ്വേഡ് കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കും. പക്ഷെ നിങ്ങൾ ആലോചിക്കേണ്ടത് ഓഫീസിൽ അനാവശ്യമായ ആളുകളെ കയറ്റരുത്. പുതിയ മന്ത്രി വന്നോപ്പോൾ ആരും ഓഫീസിൽ കയറ്റരുതെന്ന് നിര്‍ദേശം നൽകി എന്നായിരിക്കും. എന്നാൽ ആര്‍ക്കും ആര്‍ടിഒയെയോ ജോയിന്റ് ആര്‍ടിഒയോ കാണാം. പക്ഷെ സെക്ഷനിൽ കയറരുത്. ഓഫീസിലെ പലരുടെയും ഫയലുകൾ ഒളിച്ചുവയ്ക്കുക, ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലേക്ക് നീങ്ങരുത്. ഫയലുകളും അന്വേഷണങ്ങളും റിസപ്ഷനിൽ ബന്ധപ്പെട്ട് മാത്രം കൈകാര്യം ചെയ്യുക.

നിയമലംഘന പരിശോധന ജനങ്ങളിലേക്കും
മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാൻ ഒരുങ്ങുകയാണെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതുവരെ പൊലീസും എംവിഡി ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തിയിരുന്നത്. എന്നാൽ തെറ്റുകൾ, ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ നിങ്ങൾക്ക് തന്നെ അത് റിപ്പോര്‍ട്ട് ചെയ്യാനും. തെറ്റ് ചെയ്ത ആൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയുന്ന സംവിധാനം വരുന്നുണ്ട്. ഫ്രീയായി ലഭിക്കുന്ന ആപ്പ് വാട്സാപ്പ് പോലെ ഉപയോഗിച്ച് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യാം. നിങ്ങൾ പകര്‍ത്തുന്ന വീഡിയോ പരിശോധിച്ച് എംവിഡി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കും. ഇത് ഏതാനും ആഴ്ചകൾക്കുള്ളിൽ നിലവിൽ വരും.

നോ പാര്‍ക്കിങ്ങിലെ പാര്‍ക്കിങ്, ലൈൻ ട്രാഫിക് തെറ്റിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ വീഡിയോ വഴി ലഭിച്ചാൽ നടപടി ഉണ്ടാകും. വലിയ പിഴ വീട്ടിലെത്തും. വലിയ ലോറികൾ വലതുവശത്തുകൂടെ മാത്രം പോകുന്നത് കാണാറുണ്ട്. ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യാൻ വേഗത്തിൽ പോകാവുന്ന കാര്‍ അടക്കമുള്ള വാഹനങ്ങളെ നിര്‍ബിന്ധിതരാക്കുകായണ്. ഇത്തരം ലൈൻ തെറ്റിക്കലും ബസിന്റെ മത്സരയോട്ടവും അടക്കമുള്ള എല്ലാം നിയമലംഘനങ്ങളും വീഡിയോ ലഭിച്ചാൽ നടപടിയുണ്ടാകും. ഫൈനടച്ചും ബോധവൽക്കരണം നടത്തിയും കാര്യമില്ലാത്ത അവസ്ഥയാണ്. ഈ ആപ്പ് വരുന്നതോടുകൂടി സൈഡ് തരാതിരിക്കുന്ന ഇത്തരം വലിയ വാഹനങ്ങളുടെ വീഡിയോ ലഭിച്ചാൽ, വലിയ പിഴയിടും. ഇത്തരം നിയമലംഘനങ്ങൾ അവസാനിപ്പിച്ചേ പറ്റൂ. അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങൾ അപകടങ്ങളുണ്ടാക്കും. ഇതും തടയും. മദ്യപിച്ച് വാഹനമോടിക്കരുത്. മയക്കുമരുന്ന് ഉപയോഗിച്ചാൽ അത് കണ്ടെത്താനുള്ള മെഷീൻ എംവിഡി വാങ്ങുന്നുണ്ട്. ഇതും ശക്തമായ പരിശോധനയിൽ ഉൾപ്പെടുത്തും എന്നും മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോ. വന്ദന ദാസ് കൊലപാതക കേസ് വിചാരണ നടപടി നിർത്തിവെച്ചു

0
കൊല്ലം : ഡോ- വന്ദന ദാസ് കൊലപാതക കേസിന്റെ വിചാരണ നടപടികൾ...

കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് മന്ത്രി ആർ. ബിന്ദു

0
തിരുവനന്തപുരം: കീമിലെ സർക്കാർ അപ്പീൽ തള്ളിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് ഉന്നത...

ചെങ്കുളം പാറമടയിലെ അപകടം ; കോന്നിയിൽ അവലോകന യോഗം ചേർന്നു

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ കരിങ്കൽ ഇടിഞ്ഞു വീണ് തൊഴിലാളികൾ...

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ നിർദേശം നൽകി

0
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ...