യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് അംഗം എം.വി അമ്പിളിയെ കയ്യേറ്റം ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം ; കെ.പി.സി.സി വക്താവ് അനില്‍ ബോസ്

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : കരിമാന്‍തോട്ടില്‍ യു.ഡി.എഫ് തെരഞ്ഞടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ജില്ലാ പഞ്ചായത്ത് അംഗം എം.വി അമ്പിളിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് കെ.പി.സി.സി വക്താവ് അനില്‍ ബോസ് ആവശ്യപ്പെട്ടു. സി.പി.എം ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് യു.ഡി.എഫ് തണ്ണിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി മുന്‍ എം.എല്‍.എയും റവന്യു വകുപ്പ് മന്ത്രിയുമായിരുന്ന അഡ്വ.അടൂര്‍ പ്രകാശ് തണ്ണിത്തോട്ടില്‍ വിതരണം ചെയ്ത പട്ടയം ഇടതുപക്ഷ സര്‍ക്കാര്‍ റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുമ്പോള്‍ ആണ് കയ്യേറ്റ ശ്രമം ഉണ്ടായത്.

ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. എം.എല്‍.എ യുടെ നിലവാരം പോലുമില്ലാതെ പ്രവര്‍ത്തിക്കുന്നവരുടെ വാക്കുകേട്ട് യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേരെ വന്നാല്‍  തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധമാര്‍ച്ച് തണ്ണിത്തോട് പോലീസ് സ്റ്റേഷന്‍ പടിക്കല്‍ പോലീസ് തടഞ്ഞു. കോണ്‍ഗ്രസ് തണ്ണിത്തോട് മണ്ഡലം പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി വര്‍ക്കിംഗ് കമ്മറ്റി അംഗം രുദ്രരാജ് മുഖ്യ പ്രഭാഷണം നടത്തി.  യു.ഡി.എഫ് ചെയര്‍മാന്‍ എബ്രഹാം വാഴയില്‍, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു, അജയന്‍പിള്ള ആനിയ്ക്കനാട്ട്, റോയ് ജോര്‍ജ്ജ്, ജോണ്‍, സജി കളയ്ക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...