ന്യൂഡല്‍ഹി: ഇന്ത്യ എന്ന പേരിനോട് വിയോജിപ്പുള്ളവര്‍ക്ക് ഹിന്ദു എന്ന പദവും ഉപയോഗിക്കാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ‘വൈ ഐ ആം എ ഹിന്ദു’ എന്ന തന്റെ പുസ്തകത്തിന്റെ കന്നഡ പതിപ്പായ ‘നാണു യാകെ ഹിന്ദു’യുടെ പ്രകാശന വേളയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു തരൂരിന്‍റെ പരാമര്‍ശം. ഇന്ത്യ-ഭാരത് വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇന്ത്യ എന്ന പദത്തെ എതിര്‍ക്കുന്ന ഭരണകക്ഷി അനുകൂലികള്‍ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നത് കാണുമ്പോള്‍ രസകരമായി തോന്നുന്നു എന്ന് തരൂര്‍ പറഞ്ഞു.
സിന്ധു നദിക്കരയില്‍ താമസിക്കുന്നവരെ അഭിസംബോധന ചെയ്യാൻ വിദേശികള്‍ ഉപയോഗിച്ചതാണ് ഇരു പദങ്ങളും. ഇന്ത്യ എന്ന് ഉപയോഗിക്കാൻ നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ ഹിന്ദു എന്നും ഉപയോഗിക്കാനാകില്ല. ചില ഹിന്ദുക്കള്‍ക്ക് സനാതനധര്‍മം എന്ന പദമാണ് പ്രിയപ്പെട്ടത്. ഹിന്ദു മതത്തില്‍ ദൈവത്തെ ഏത് രൂപത്തില്‍ ഭാവത്തില്‍ സങ്കല്‍പ്പിക്കണമെന്നത് ഒരോ വിശ്വാസിയുടെയും താത്പര്യമായിരുന്നു. പത്ത് കൈകളുള്ള സ്ത്രീരൂപമായാണ് നിങ്ങളുടെയുള്ളിലെ ദൈവമെങ്കില്‍ നിങ്ങള്‍ക്ക് അങ്ങനെ വിശ്വസിക്കാം. കുരിശില്‍ തറച്ചുനില്‍ക്കുന്ന മനുഷ്യരൂപമാണ് ദൈവമെങ്കില്‍ അങ്ങനെയും വിശ്വസിക്കാം.
ഇസ്ലാം മതത്തോട് ചേര്‍ന്നുനില്‍ക്കുന്ന ദൈവിക ബ്രഹ്മത്തെ കുറിച്ചുള്ള ആശയം മഹാ ഋഷിമാരാണ് ആദ്യം കൊണ്ടുവന്നത്. എന്നാല്‍ പില്‍ക്കാലത്ത് സാധാരണക്കാര്‍ക്ക് ഈ ആശയത്തെ ഉള്‍ക്കൊള്ളാൻ ബുദ്ധിമുട്ടാകുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവര്‍ നദികളെയും മരങ്ങളെയും ആദരിക്കാമെന്നതിലേക്കെത്തുന്നത്. അങ്ങനെയാണ് ദൈവത്തെ രൂപമായി വിശ്വസിക്കാൻ തുടങ്ങുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്ക് ഹിന്ദു പോപ്പ് ഇല്ല, ഹിന്ദുക്കള്‍ക്ക് ഞായറാഴ്ചയില്‍ പ്രത്യേകതയില്ല, ഇഷ്ട ദേവതയെ ആരാധിക്കാൻ ഹിന്ദുക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.