ഈജിപ്തിൽ പോലീസ് ഉദ്യോഗസ്ഥൻ 2 ഇസ്രയേൽ വിനോദ സഞ്ചാരികളെ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ഈജിപ്ത് : ഈജിപ്തിൽ പോലീസ് ഉദ്യോഗസ്ഥൻ 2 ഇസ്രയേൽ വിനോദസഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും വെടിവെച്ചുകൊന്നു. ഈജിപ്തിലെ അലക്സാൻഡ്രിയ നഗരം സന്ദർശിക്കുകയായിരുന്ന ഇസ്രയേലി വിനോദസഞ്ചാരികളുടെ സംഘത്തിനു നേരെയാണ് പോലീസ് ഉദ്യോഗസ്ഥൻ നിറയൊഴിച്ചത്. പ്രദേശം സുരക്ഷാ സേന വളയുകയും അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സ്വകാര്യ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഒരാൾക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്ഷ്യൻ സർക്കാരുമായി ചേർന്ന് ഇസ്രയേലികളെ നാട്ടിലെത്തിക്കാൻ ഇസ്രായേൽ അധികൃതർ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനി ഞങ്ങളുടെ ഊഴം, അതിശക്തമായ സൈനിക ആക്രമണം ഉണ്ടാകും ; ഇറാന് നേരെ ഭീഷണിയുമായി...

0
വാഷിങ്ടൺ : ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണി...

വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരിക്കെ തോട്ടിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്ത് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കാവുംപൊയിൽ...

ഓപ്പറേഷൻ സൈ ഹണ്ട് ; കോഴിക്കോട് 28 കേസുകൾ രജിസ്റ്റർ ചെയ്തു ; ഒരാൾ...

0
കോഴിക്കോട്: ഓണ്‍ലൈന്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരായ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി...

ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ...