അനർഹമായി മുൻഗണനാ റേഷൻ കാർഡ് സ്വന്തമാക്കിയവരെ പിടികൂടും ; നടപടി കടുപ്പിക്കാൻ ഭക്ഷ്യ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ സ്വന്തമാക്കിയവരെ പിടികൂടാൻ വീണ്ടും കർശന നടപടിയുമായി ഭക്ഷ്യ വകുപ്പ്. അനർഹമായി കാർഡുകൾ നേടിയവർക്കെതിരെ പരാതി നൽകാൻ റേഷൻ കടകളിൽ പ്രത്യേക ബോക്സ് സ്ഥാപിക്കും. എഎവൈ റേഷൻകാർഡ് ഉടമകളിൽ 26000 പേർ ഓണക്കിറ്റ് വാങ്ങാതിരുന്നതാണ് കർശന നടപടിക്ക് പ്രേരണയായത്. ഇത്തവണത്തെ ഓണക്കിറ്റ് അന്ത്യോദയ അന്നയോജന അഥവാ എഎവൈ വിഭാഗത്തിന് മാത്രമായിരുന്നു. 4.85 ലക്ഷം കാർഡുടമകളുളള ഈ വിഭാഗത്തിൽ 26000 പേർ ഓണക്കിറ്റ് വാങ്ങാനെത്തിയില്ല. ഇത് പരിശോധിച്ചപ്പോഴാണ് എഎവൈ വിഭാഗത്തിലും അനർഹരുണ്ടെന്ന് ബോധ്യപ്പെട്ടത്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം മുൻഗണനാ കാർഡുകളിലെ അനർഹരെ കണ്ടെത്താൻ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഏതാണ്ട് മൂന്നരലക്ഷത്തോളം അനർഹരെ കണ്ടെത്തി ഒഴിവാക്കി. എഎവൈ കാർഡുടമകളിൽ അനർഹരുണ്ടെന്ന സംശയം വന്നതോടെ നടപടി വീണ്ടും ശക്തമാക്കും. ഓരോ പ്രദേശത്തും അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെപ്പറ്റി പരാതി നൽകാൻ റേഷൻ കടകളിൽ പരാതിപ്പെട്ടി വയ്ക്കുമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. പ്രദേശവാസികൾക്ക് അനർഹരെ പറ്റിയുളള പരാതി പെട്ടിയിലിടാം. സപ്ലൈ ഓഫീസർമാർ പരാതി പരിശോധിച്ച് നടപടി എടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...