സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ് : എ കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ്, ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു. സരിനെ സിപിഎം പൂർണ്ണമായും സംരക്ഷിക്കും. പോളിംഗ് ശതമാനം കുറഞ്ഞിട്ടും പാർട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ല. വടകര ഡീലെന്ന് നേരത്തെ പറഞ്ഞതാണ്. അതിന്‍റെ തുടർച്ചയാണ് പാലക്കാട്ട് നടന്നത്. സരിൻ നൽകിയ മുന്നറിയിപ്പ് ഇക്കാര്യത്തിൽ പൂർണ്ണമായും ശരിയായി. ചരിത്രത്തിലാദ്യമാണ് ആർഎസ്എസ് പ്രവർത്തകൻ യുഡിഎഫിൽ നിന്ന് പ്രവർത്തിച്ചത്.

യുഡിഎഫ് ആർഎസ്എസ് പാലം ആയിരുന്നു സന്ദീപ് വാര്യർ. ജമാഅത്തെ ഇസ്ലാമി അടക്കം വർഗീയ ശക്തികളുടെ വഴി വിട്ട സഹായം യുഡിഎഫ് നേടി. നയത്തിൽ നിന്ന് മാറാൻ എൽഡിഎഫിനാകില്ല, സിപിഎമ്മിന് കഴിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനത്ത് ആയത്. രണ്ടാം സ്ഥാനത്തേക്കുള്ള വരവിന്‍റെ നല്ല സൂചനയായി തെരഞ്ഞെടുപ്പ് ഫലത്തെ കാണാം. പ്രചാരണ തന്ത്രത്തിൽ പിഴവുകൾ ഉണ്ടായെന്ന് വിമർശനം ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ പാർട്ടിക്ക് സംവിധാനം ഉണ്ട്. പരസ്യ വിവാദങ്ങൾ ഇത് വരെ പരിശോധിച്ചിട്ടില്ല. ആവശ്യം വന്നാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...