റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും, സ്വർണ്ണ തിരുമുഖം സമർപ്പണവും ഇന്നു മുതൽ 15 വരെ നടക്കും. ഞായർ ( 10 ) രാവിലെ 10ന് ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ കലശം, കുങ്കുമാഭിഷേകം, സ്വർണ്ണ തിരുമുഖ സമർപ്പണം എന്നിവ നടക്കും.
ഒന്നാം ദിവസം ബുധൻ രാവിലെ നവരാത്രി മണ്ഡപത്തിൽ ദീപം തെളിക്കൽ, ദേവീ ഭാഗവത പാരായണം, ദീപാരാധന, രണ്ടാം ദിവസം വിദ്യാധിരാജ ഗണപതിഹവനം, ശൈലപുത്രിഭാവത്തിൽ പൂജ, ദീപാരാധന. മൂന്നാം ദിവസം ഗണപതിഹവനം, ബ്രഹ്മചാരിണിഭാവപൂജയ്ക്ക് പുറമെ പതിവ് പൂജകൾ, നാലാം ദിവസം, ഗണപതിഹവനത്തിനു പുറമേ ചന്ദ്രഘടനഭാവ പൂജ, കൂശ്മാണ്ഡാ ഭാവ പൂജ, പതിവ് പൂജകൾ,
ഞായർ, ഗണപതിഹവനം,സ്കന്ദമാതാഭാവപൂജ, കലശം, കുങ്കുമാഭിഷേകം, സ്വർണ്ണ തിരുമുഖ സമർപ്പണം, ആറാദിവസം ഗണപതിഹവനം, കാർത്യായനിഭാവപൂജ, പതിവ് പൂജകൾ, ഏഴാം ദിവസം, ഗണപതിഹവനം, കാലരാത്രി ഭാവപൂജ, ദേവിഭാഗവത പാരായണം, വൈകിട്ട് 7ന് പൂജവയ്പ്. എട്ടാം ദിവസം, ഗണപതിഹവനം, മഹാ ഗൗരിഭാവപൂജ, ദേവീ ഭാഗവതപാരായണം, ദീപാരാധന, ഒൻപതാം ദിവസം, ഗണപതിഹവനം, സിദ്ധിദാത്രിപൂജ, ദേവീ ഭാഗവതപാരായണം, ദീപാരാധന പത്താംദിവസം വിജയദശമി ദിനത്തിൽ ഗണപതിഹവനം, സരസ്വതി പൂജ, പൂജയെടുപ്പ്, വിദ്ധ്യാരംഭം, വാഹന പൂജ, ആയുധപൂജ എന്നിവ ക്ഷേത്രമേൽശാന്തി അജിത് കുമാർ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.