ട്രാവൻകൂർ ഷുഗേഴ്സിലെ 20,386 ലിറ്റർ സ്പിരിറ്റ് മോഷണം ; കേസിലെ ഏഴാം പ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ട്രാവൻകൂർ ഷുഗേഴ്സിലെ 20,386 ലിറ്റർ സ്പിരിറ്റ് മോഷണം പോയതിനെ തുടർന്ന് പുളിക്കീഴ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിയും മഹാരാഷ്ട്ര സ്വദേശിയുമായ സതീഷ് ബാൽ ചന്ദ് വാനിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

നാലു മുതൽ ആറു വരെ പ്രതികളായ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. മധ്യപ്രദേശിലെ ബറുവയിൽ നിന്നും പുളിക്കീഴിലെ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് സേന്തുവ എന്ന സ്ഥലത്തുവച്ച് ജൂൺ 25ന് മോഷണം പോയ സംഭവത്തിലാണ് പുളിക്കീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഏഴ് പ്രതികളുള്ള കേസിൽ ഒന്നും രണ്ടും പ്രതികളായ ടാങ്കർ ലോറി ഡ്രൈവർമാർ, മൂന്നാം പ്രതി കമ്പനിയിലെ താൽക്കാലിക ജീവനക്കാരൻ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

30ന് രാവിലെ പുളിക്കീഴ് ഷുഗർ ഫാക്ടറിയിലേക്കുള്ള യാത്രാമധ്യേ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ദേശീയപാതയിൽ അരൂരിന് സമീപത്തുവച്ച് സ്പിരിറ്റ് കൊണ്ടുവന്നിരുന്ന ടാങ്കർലോറികൾ തടയുകയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുക്കുകയും ആയിരുന്നു. തുടർന്ന് ടാങ്കർലോറികൾ പുളിക്കീഴിൽ എത്തിക്കുകയും സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.  .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...