സുരക്ഷാ സംവിധാനമില്ല ; ചുങ്കപ്പാറ ഹൈസ്കൂൾ പടിയിൽ അപകട ഭീഷണി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ചുങ്കപ്പാറ – ചാലാപ്പളളി റോഡിൽ ചുങ്കപ്പാറയിലെ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ സംവിധാനമില്ലാത്തത് അപകട ഭീഷണിയാകുന്നു. സെന്റ് ജോർജ് ഹൈസ്കൂൾ മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. നൂറുകണക്കിന് വിദ്യാർഥികൾ വാഹനങ്ങളിലും കാൽ നടയായും എത്തുന്ന ഇവിടെ യാതൊരു സുരക്ഷയുമില്ല. അപകട ഭീഷണി ഉയർത്തി വാഹനങ്ങൾ തലങ്ങും വിലങ്ങും മരണപ്പാച്ചിലാണ്. സ്കൂളുകളുടെ സമീപത്തെ പ്രധാന സ്റ്റോപ്പുകളായതിനാൽ ബസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമായി സ്കൂളിൽ എത്തുന്ന വിദ്യാർഥികൾ റോഡ് മുറിച്ചു കടക്കുന്നത് ഭീതിയോടെയാണ്.

റോഡിന്റെ വീതി കുറവും വശങ്ങളിലെ അനധികൃത പാർക്കിങും കാരണം ഒരു വാഹനം യാത്രക്കാരെ ഇറക്കുന്നതിനായി നിർത്തിയാൽ മറുവശത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്. കിടികെട്ടിപ്പാറയിൽ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് കുത്തനെയുള്ള ഇറക്കവും വളവുമായതിനാൽ പ്രധാന റോഡിൽ കൂടി വരുന്ന വാഹനങ്ങൾ കാണാനും കഴിയില്ല. ഈ സമയത്ത് സ്കൂൾ വിടുന്ന സമയവുമാണെങ്കിൽ വിദ്യാർഥികൾ കടന്നുപോകേണ്ടത് ഇതിനിടയിലൂടെയാണ്.

അപക സൂചന ബോർഡുകളോ സീബ്ര ലൈൻകളോ പോലും ഇവിടെയില്ലാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുന്നത് അമിതവേഗതയിലുമാണ്. ഹൈസ്കൂൾ പടിക്കു സമീപം സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ല. ഈ ആവശ്യവുമായി സ്കൂൾ അധികാരികളുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. അപകട ഭീഷണി നിലനിൽക്കുന്ന ഇവിടെ അധികൃതരുടെ ശ്രദ്ധ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...