Friday, July 4, 2025 11:18 pm

ആല്‍ബത്തിന്റെ ജോലികള്‍ ചെയ്തില്ലെങ്കില്‍ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി : പരാതിയുമായി വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ആല്‍ബത്തിന് ആവശ്യമായ ജോലികള്‍ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോ ഫോണിലേക്ക് വിളിച്ചിരുന്നതായും താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതി. കോട്ടയം മേലുകാവ് സ്വദേശിനിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

ആല്‍ബത്തിന് ആവശ്യമായ ജോലികള്‍ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടിയുടെ ഫോണിലേക്കാണ് ആദ്യം വിളിച്ചത്. ഇയാള്‍ പിന്നീട് അമ്മയെയും മകളെയും തുടര്‍ച്ചയായി വിളിച്ചിരുന്നു. തുടര്‍ന്ന്, ആല്‍ബത്തിന്റെ ജോലിക്കു താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്. ആറന്മുള സ്വദേശിയുടെ മോഷ്ടിച്ച സിം കാര്‍ഡില്‍ നിന്നാണു വിളിക്കുന്നതെന്നും ഇതേ നമ്പറില്‍ നിന്നു സമാനമായ പരാതി പല സ്റ്റേഷനിലും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായതായി മേലുകാവ് പോലീസ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ...

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...

ജൂലൈ 5ന് പുലർച്ചെ ആ മഹാദുരന്തം സംഭവിക്കുമോ ? എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

0
ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ...