Tuesday, July 8, 2025 11:20 am

പനിബാധ: തലശ്ശേരി കോടതിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ജഡ്ജിക്കും അഭിഭാഷകർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് തലശ്ശേരി കോടതിയിലെ മൂന്ന് കോടതികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേർക്ക് പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. കൂട്ട പനി ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിൽ നിന്നുള്ള മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധന നടത്തി. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ വന്നവർക്കാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ജഡ്ജിക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. അലർജിക്ക് സമാനമായ ലക്ഷണങ്ങളാണ് പലരിലും കണ്ടത്. ഒരു ജഡ്ജി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം.

പനിബാധയുടെ പശ്ചാത്തലത്തിലാണ് മെഡിക്കൽ സംഘം കോടതിയിലെത്തിയത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ശേഖരിച്ച മെഡിക്കൽ സംഘം ഇവ ആലപ്പുഴയിലെ റീജ്യണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് അഡീഷണൽ ജില്ലാ കോടതി രണ്ടും മൂന്നും പ്രിൻസിപ്പൽ സബ് കോടതിയും വെള്ളിയാഴ്ച വരെ പ്രവർത്തിക്കേണ്ടെന്ന് തീരുമാനിച്ചത്. തൊട്ടടുത്ത് പുതിയ കോടതി സമുച്ചയത്തിന്‍റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങൾ കാരണമാണോ ആരോഗ്യപ്രശ്നങ്ങളെന്നും സംശയിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും നടന്നു

0
ചെങ്ങന്നൂർ : മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും...

ഏഴ് പതിറ്റാണ്ടിനിടയിൽ കാശ്മീരിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

0
ശ്രീന​ഗർ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയാണ് ജൂലൈ അഞ്ചിന്...

അലക്സ് തെക്കൻ നാട്ടിൽ രചിച്ച “ഉമ്മൻ ചാണ്ടി ഒരു സ്നേഹ യാത്ര”പുസ്തകത്തിൻ്റെ പ്രകാശനം ജൂലൈ...

0
തിരുവല്ല : മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ...

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് തു​ട​ർ​ന്ന നാ​ല് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ അ​റ​സ​റ്റ് ചെ​യ്ത് നാ​ട്...

0
ഹൈ​ദ​രാ​ബാ​ദ്: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് ത​ങ്ങി​യ​തി​നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ​തി​നും...