കൊച്ചി : രണ്ടിലേറെ ഡോസ് കൊവിഡ് വാക്‌സീൻ എടുക്കാൻ മാർഗ നിർദ്ദേശമില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. അധിക വാക്സീൻ എടുക്കാൻ അനുമതി തേടി കേരളാ ഹൈക്കോടതിയിൽ കണ്ണൂർ സ്വദേശിയും പ്രവാസിയുമായ ഗിരികുമാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.
നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കൊവാക്‌സിൻ സ്വീകരിച്ചിരുന്നു. കൊവാക്‌സിൻ സൗദി അംഗീകരിക്കാത്തതിനാലാണ് ഹർജിക്കാരൻ മൂന്നാം ഡോസിന് അനുമതി തേടിയത്. രണ്ട് ഡോസ് എടുത്തവർക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും അതിനുള്ള മാർഗനിർദേശമില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി