ഇടുക്കി: ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കമ്പിളികണ്ടം തെള്ളിത്തോട്ടിൽ അർത്തിയിൽ ജോസ്, ഭാര്യ മിനി ഇവരുടെ മകൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ഥലത്ത് പോലീസ് എത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. മരണകാരണം അറിവായിട്ടില്ല. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് അയക്കും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment