ഫോര്‍മാലിന്‍ ; കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം :ഫോര്‍മാലിന്‍ കലര്‍ത്തിയ കളിമീന്‍ കഴിച്ചവര്‍ക്ക് ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന്  കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ കളിമീന്‍ വില്‍പ്പന വ്യാപകമാണ്.  ഇത് കളിമീനിന്റെ സീസണ്‍ അല്ലായിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭമായി ലഭിക്കുന്നുണ്ട്. കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.  മീന്‍ എടുക്കുന്നത് ഏജന്റുമാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും സുലഭമായി ലഭിക്കുന്ന ചെങ്കലവ കേരളത്തിനു പുറത്തു നിന്നാണ് എത്തുന്നത്.

വാടി, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍നിന്നു കഴിഞ്ഞദിവസം കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ചെങ്കലവ കിട്ടിയിരുന്നില്ല. ഇത് ചെങ്കലവയുടെ സീസണ്‍ അല്ലെന്ന് തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ജില്ലയില്‍ പലയിടത്തും ചെങ്കലവ സുലഭമായി ലഭിക്കുന്നുണ്ട്.  തൂത്തുക്കുടി, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് വന്‍തോതില്‍ സംസ്ഥാനത്തേക്ക് മീന്‍ എത്തുന്നത്. മുമ്പ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മീനുകളില്‍നിന്ന് ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.

വന്‍തോതില്‍ പഴകിയ മീനുകളും കണ്ടെത്തി. എന്നാല്‍ ഇടക്കാലത്ത് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ പരിശോധന മെല്ലെപ്പോക്കിലായി. ഇത് മീന്‍ കേരളത്തിലേക്കു കടത്തുന്ന ഏജന്റുമാര്‍ക്ക് സൗകര്യമായി. രാസപരിശോധനാ ലാബ് സൗകര്യം കുറവായതും തിരിച്ചടിയാകുന്നു.  നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുള്ളത്. ലാബ് പരിശോധനാ റിപ്പോര്‍ട്ട് പലപ്പോഴും നിരാശാജനകമാണെന്നാണ് ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. കൊല്ലത്തുനിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുക്കുകയും സാമ്പിള്‍ ലാബ് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുന്നത് പതിവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...