കൊല്ലത്ത് മെര്‍ക്കുറി ചേര്‍ന്ന മരുന്നുനല്‍കിയ തെലുങ്കാന സ്വദേശികളായ വ്യാജവൈദ്യനും സംഘവും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഏരൂരിൽ വ്യാജമരുന്ന് കഴിച്ച് നിരവധിപേർ അസുഖബാധിതരായ സംഭവത്തിൽ വ്യാജവൈദ്യനും സംഘവും അറസ്റ്റിലായി. തെലുങ്കാനയിൽനിന്നുള്ള സംഘത്തിലെ മൂന്നുപേരെയാണ് ഏരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ മരുന്ന് കഴിച്ച് നൂറോളം പേരാണ് അസുഖബാധിതരായത്. തെലങ്കാന സ്വദേശി ലക്ഷ്മൺ രാജ് എന്ന് പരിചയപ്പെടുത്തിയ ആൾ കഴിഞ്ഞ മാസമാണ് ഏരൂരിൽ വ്യാജമരുന്ന് വിതരണം ചെയ്തത്. 20 മടങ്ങിലധികം മെർക്കുറി അടങ്ങിയ മരുന്ന് കഴിച്ച് നിരവധി പേർ അസുഖബാധിതരായിരുന്നു. ഗുരുതര കരൾ രോഗത്തിന് കാരണമായേക്കാവുന്ന മരുന്നാണ് ഇവർ നൽകിയത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നുപേരാണ് കോട്ടയത്ത് പിടിയിലായത്.

തെലങ്കാന സ്വദേശികളായ ബിരിയാല രാജു, മോദം രാജു എന്നിവർക്ക് പുറമെ 14 വയസുകാരനുമാണ് പിടിയിലായത്. രണ്ടു സ്ത്രീകൾ ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തിൽ പെട്ടവരാണ് ഇവർ. പിടിയിലായവരെ വ്യാജമരുന്ന് കഴിച്ച് ചികിത്സയിലുള്ളവർ തിരിച്ചറിഞ്ഞു. സംഘത്തിൽ ബാക്കിയുള്ളവർ തെലങ്കാനയിലേക്ക് കടന്നെന്നാണ് വിവരം. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. വ്യാജമരുന്ന് കഴിച്ചവരിൽ മരണത്തോട് മല്ലിട്ട നാലു വയസ്സുകാരൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരക്ഷയെ കരുതി 3 വീടുകൾ മാറിയിട്ടും ഭീഷണി തുടരുന്നു ; പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയ...

0
ന്യൂഡൽഹി: നീറ്റ് പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പരാമർശം നടത്തിയ...

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...