പത്തനംതിട്ട : പത്തനംതിട്ടയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം. തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺകുമാർ എന്നിവരാണ് മരിച്ചത്. ശ്യാം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അരുൺകുമാർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. അടൂർ ഏനാത്ത് നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മധ്യവയസ്‌കൻ മരിച്ചു. ഏനാത്ത് സ്വദേശിയായ തുളസീധരനാണ് അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് രണ്ട് അപകടങ്ങളും നടന്നത്.
പത്തനംതിട്ടയില്‍ ഇന്ന് വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവന്‍
RECENT NEWS
Advertisment