പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. കോടാലി സ്വദേശി പുത്തന്‍വീട്ടില്‍ ഗോപാല്‍ (28) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നിര്‍ദേശപ്രകാരം ആളൂര്‍ എസ്.ഐ. എം. അഫ്‌സലും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കുട്ടികള്‍ കളിക്കുന്നിടത്തേക്ക് വന്ന് ഇവിടെ മുതിര്‍ന്നവര്‍ ആരുമില്ലേ എന്ന് ചോദിച്ചായിരുന്നു ഇയാൾ എത്തിയത്. ഒരു വാടക വീട് അന്വേഷിച്ച് വന്നതാണെന്ന് പരിചയപ്പെടുത്തി. പിന്നാലെ ഇയാള്‍ കുട്ടികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

സംഭവം അറിഞ്ഞയുടനെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവശേഷം പല ഉള്‍വഴികളിലൂടെ സഞ്ചരിച്ച് രക്ഷപ്പെട്ട ഇയാളെ കോടാലി മൂന്നുമുറിയിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതില്‍ ഹാജരാക്കിയ ഗോപാലിനെ റിമാന്റ് ചെയ്തു. പോക്‌സോ വകുപ്പ് ഉള്‍പ്പെടെയാണ് കേസ് എടുത്തിരിക്കുന്നത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷ്, ആളൂര്‍ എസ്.ഐ. എം.അഫ്‌സല്‍, എ.എസ്.ഐ. വി.എം. മിനിമോള്‍, സീനിയര്‍ സി.പി.ഒ. ഇ.എസ്. ജീവന്‍, സി.പി.ഒ. കെ.എസ്. ഉമേഷ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം കടുപ്പിച്ച് അധികൃതർ; ഒറ്റവർഷത്തിനിടെ ലക്ഷ്യമിട്ടത് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ

0
ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമ വിലക്കുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെറ്റ,...

വിമാനത്തിന്റെ നിയന്ത്രണം 4 സെക്കന്റ് നേരത്തേക്ക് പൂർണമായി നഷ്ടമായി; ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന...

0
ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനം താഴ്ന്ന് പറന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്....

കടുത്ത ചൂടും വെയിലും വില്ലനായി; ഉത്തർപ്രദേശിലെ തിരംഗ യാത്രയിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

0
ലഖ്‌നൗ: യുപിയിലെ ദിയോറിയയിൽ തിരംഗ യാത്രക്കിടയില്‍ 40ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു....

തമിഴ് തായ് വാഴ്ത്തിന് മുൻപ് വന്ദേമാതരം ആദ്യം ആലപിക്കണം; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിർദേശം നൽകി മദ്രാസ്...

0
ചെന്നൈ: സ്വാതന്ത്ര്യ ദിനത്തില്‍ ആദ്യം വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി...