തിരുവനന്തപുരം : കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യ യാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് രമേശന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവര്‍ക്ക് വലിയ കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment