Monday, May 6, 2024 8:45 am

തിരുവല്ലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വഴിയരികിൽ ഉപേക്ഷിച്ച ഗുണ്ടാസംഘത്തിലെ മൂന്നുപേർ പോലീസിന്‍റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റപ്പുഴക്കു സമീപം കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ അതേ കാറിൽ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവല്ല കുരിശുകവല താഴ്ചയിൽ കൊയിലാണ്ടി രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ മനോജ് (29), കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്സാണ്ടർ ചാക്കോ (26), കിഴക്കൻ മുത്തൂർ പ്ലാംപറമ്പിൽ കരുണാലയത്തിൽ വാവ എന്നു വിളിക്കുന്ന എം.ദീപുമോൻ (28) എന്നിവരാണ് അറസ്റ്റിലായത്. പത്തനാപുരത്ത് ഒളിവിൽ താമസിക്കവെയാണ് പ്രതികൾ പോലീസ് പിടിയിലാകുന്നത്. തിരുവല്ല സി ഐ ബി.കെ.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പിടി കൂടിയത്.

തൃശൂർ മണ്ണുത്തി തത്യാലിക്കൽ ശരത്തിനെയാണു തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിക്കുകയും കാലിൽ വടിവാൾ കൊണ്ടു വെട്ടുകയും മുഖത്തു ചവിട്ടുകയും ചെയ്തത്. പിന്നീട് കവിയൂരിനു സമീപം ശരത്തിനെ ഉപേക്ഷിച്ച ശേഷം ഇവർ കടന്നുകളയുകയായിരുന്നു. കാറും തകർത്തിരുന്നു. മാന്താനം സ്വദേശിയായ സേതുവിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയുടെ ഡ്രൈവറാണ് ശരത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു സംഭവത്തിനു പിന്നിൽ എന്നു തിരുവല്ല  ഡിവൈ എസ്പി എസ്.അഷാദ് പറഞ്ഞു. മണ്ണ് ഇടപാടിൽ ശരത്തുമായി നടന്ന സാമ്പത്തിക തർക്കമാണു തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചത്. പ്രതികൾ മുൻപും ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് എന്‍ഐടിയില്‍ ആത്മഹത്യ ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

0
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി...

ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി ; നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി

0
ന്യൂഡൽഹി : ലൈം​ഗികാതിക്രമ പരാതിയിൽ പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതിയിൽ...

യു.എ.ഇ സായുധസേന ഏകീകരിച്ചിട്ട് 48 വർഷം

0
ദുബായ്: യു.എ.ഇ.യുടെ സായുധസേനാ ഏകീകരണത്തിന് തിങ്കളാഴ്ച 48 വർഷം പൂർത്തിയാകും. രാഷ്ട്രപിതാവ്...

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും – രാജ്‌നാഥ് സിംഗ്

0
തിരുപ്പതി: എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം, ഒരു...