പ്രണയ വിവാഹം കഴിഞ്ഞ് മൂന്ന് മാസം ; 17കാരി ജീവനൊടുക്കി, ഭർത്താവും മാതാവും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഛത്രപതി സംഭാജിനഗർ: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വീട്ടിലാണ് 17 കാരിയായ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. സംഭവത്തിൽ ഭർത്താവിനെയും അമ്മായിയമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. 17കാരി ഭർതൃവീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു.

പെൺകുട്ടിക്ക് ഭർതൃ മാതാവിൽ നിന്ന് നിരന്തരം ഉപദ്രവം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ ഭർത്താവിനെയും അമ്മായിയമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ സ്ത്രീധന മരണത്തിനും ശൈശവ വിവാഹത്തിനും പോലീസ് കേസെടുത്തു. ഇവരെ നാല് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പൂനെയിലെ ഹിൻജെവാഡി സ്വദേശിയാണ് പെൺകുട്ടി. മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും വീട്ടിൽ താമസിക്കാൻ പോയ സമയത്താണ് പ്രണയ ബന്ധമുണ്ടായതെന്നും വിവാ​ഹം നടന്നതെന്നും പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...