ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി ക്യാമ്പുകള്‍ തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലും പെരിങ്ങര സെന്റ് ജോണ്‍സ് ജിഎല്‍പിഎസിലുമാണ് ഈ ക്യാമ്പുകള്‍. ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേര്‍ ഈ ക്യാമ്പുകളില്‍ സുരക്ഷിതരാണ്. ഇതില്‍ 60 വയസ് കഴിഞ്ഞ 31 പേരുണ്ട്. 53 കുട്ടികളും. തിരുമൂലപുരം എസ്.എന്‍.വി. സ്‌കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര്‍ ഇവിടുണ്ട്. കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസില്‍ 19 പേരും (നാല് കുടുംബം), മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളില്‍ 25 പേരും (നാല് കുടുംബം) ആണ് നിലവിലുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...

പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

0
പൂപ്പാറ : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ മറ്റ് മലയോര മേഖലകളിലും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 15ന് നടക്കും കേരള വനിതാ കമ്മീഷന്‍ ജില്ലാ...

അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ പരാതി പരിഹാരം താളംതെറ്റുന്നു ; ജനങ്ങൾ ദുരിതത്തിൽ

0
അത്തിക്കയം: അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ നടപടികളിലെ പിഴവുകൾ തിരുത്താനും പരാതികൾ...