കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പുതിയ മൂന്ന് കോഴ്സുകൾ അടുത്ത അക്കാദമിക് വർഷത്തിൽ (2023-24) ആരംഭിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അറിയിച്ചു. പ്രൊജക്ട് മോഡ് സ്കീമിൽ ആരംഭിക്കുന്ന ഈ പ്രോഗ്രാമുകൾ സർവ്വകലാശാലയുടെ കാലടി, ഏറ്റുമാനൂർ ക്യാമ്പസുകളിലാണ് ആരംഭിക്കുക. മൾട്ടിഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് മിറ്റിഗേഷൻ, പി. ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ് എന്നീ പ്രോഗ്രാമുകളാണ് കാലടി മുഖ്യക്യാമ്പസിൽ ആരംഭിക്കുന്നത്. പി. ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പ്രോഗ്രാം ആരംഭിക്കുന്നത് ഏറ്റുമാനൂർ ക്യാമ്പസിലാണ്. ഈ കോഴ്സുകളിലേയ്ക്കുളള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു.
2) ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 20;
പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2023 – 2024 അദ്ധ്യയന വർഷത്തെ എം.എ., എം. എസ്സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം. പി. ഇ. എസ്., പി. ജി. ഡിപ്ലോമപ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുളള അവസാന തീയതി ഏപ്രിൽ 20ആയിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പ്രവേശന പരീക്ഷകൾ മെയ് എട്ട്, ഒൻപത്, പതിനഞ്ച്, പതിനാറ് തീയതികളിൽ സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമായി നടക്കും. പ്രവേശന പരീക്ഷക്കുളള ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 28. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം. എ./എം. എസ്സി./എം. എസ്. ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി. ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്‌ക്കേണ്ടതാണ്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനുമായി www.ssus.ac.in സന്ദർശിക്കുക.
3) സംസ്‌കൃത സർവ്വകലാശാലയിൽ എൻഡോവ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്കൃതം വ്യാകരണം – സാഹിത്യ വിഭാഗങ്ങൾ സംയുക്തമായി സംഘടിപ്പിച്ച പ്രൊഫ. വെങ്കടരാജ ശർമ്മ എൻഡോവ്മെന്റ് പ്രോഗ്രാം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രോഫ. കൃഷ്ണകുമാർ എൻഡോവ്മെന്റ് പ്രഭാഷണം നിർവ്വഹിച്ചു. സംസ്കൃതം വ്യാകരണ വിഭാഗം അധ്യക്ഷ ഡോ. കെ. യമുന അധ്യക്ഷയായിരുന്നു. സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹൻ, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. ടി. മിനി, ഡോ. കെ. എസ്. ജിനിത, കെ. എസ്. അഭിജിത് എന്നിവർ പ്രസംഗിച്ചു.
4) സംസ്‌കൃത സർവ്വകലാശാലഃ പി. ജി., പി. ജി. ഡിപ്ലോമ പരീക്ഷ തീയതികളിൽ മാറ്റം
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ രണ്ടും നാലും സെമസ്റ്റർ എം. എ. എം. എസ്സി., എം. പിഇഎസ്, രണ്ടാം സെമസ്റ്റർ പി. ജി. ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകളുടെ തീയതികളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033