ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ക്‌​സോ കേ​സി​ല​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ചി​റ്റാ​ർ : ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തിയെ​ത്തു​ട​ർ​ന്ന് പോ​ക്‌​സോ കേ​സി​ല​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ചി​റ്റാ​ര്‍ സീ​ത​ത്തോ​ട് അ​ള്ളു​ങ്ക​ല്‍ ച​രി​വു കാ​ലാ​യി​ല്‍ വീ​ട്ടി​ല്‍ മി​ഥു​ന്‍ (19), സീ​ത​ത്തോ​ട് പ​ള്ളി​വാ​തു​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ജു പി. ​ജോ​ണ്‍ (34), സീ​ത​ത്തോ​ട് ഭ​യ​ങ്ക​രാ​മു​ടി ദീ​പു​ഭ​വ​നം വീ​ട്ടി​ല്‍ പി.​ഡി. ദി​പി​ന്‍ (23) എ​ന്നി​വ​രെ​യാ​ണ് വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ചി​റ്റാ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​വു​ന്ന​തി​നു മു​മ്പു​ള്ള കാ​ല​യ​ള​വി​ല്‍ ബ​ലാ​ത്സം​ഗം ചെ​യ്ത​തി​നെ​ടു​ത്ത ആ​ദ്യ​കേ​സി​ലാ​ണ് മി​ഥു​ന്‍റെ അ​റ​സ്റ്റ്.

ഫോ​ണി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ല്‍ വെ​ച്ച് ഇ​യാ​ള്‍ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച​താ​യി പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​തി​നു​ശേ​ഷം പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് സ​ജു പി. ജോ​ണ്‍, ദി​പി​ന്‍ എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി പ​ത്ത​നം​തി​ട്ട വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി വി​വ​രം പ​റ​ഞ്ഞ​തി​നേ​ത്തു​ട​ര്‍​ന്ന് എ​സ്ഐ കെ.​ആ​ര്‍. ഷെ​മി​മോ​ള്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി ചി​റ്റാ​ര്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് ചി​റ്റാ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​രാ​ജ​ഗോ​പാ​ലാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​ണ​യം ന​ടി​ച്ച് അ​ടു​ത്തു​കൂ​ടി​യാ​ണ് മൂ​വ​രും പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നു വി​ധേ​യ​യാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...