വർക്കലയിൽ ഒൻപതുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക്

For full experience, Download our mobile application:
Get it on Google Play

വർക്കല : പുല്ലാന്നികോട് ഒൻപതുവയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റ് പരിക്ക്. പുല്ലാന്നികോട് സ്വദേശി കാശി (9), പുല്ലാന്നികോട് പുത്തൻവിളവീട്ടിൽ ലളിതാംബിക(62), പുല്ലാന്നികോട് പ്ലാവിളവീട്ടിൽ ബീന(56) എന്നിവർക്കാണ് കടിയേറ്റത്. പഠനം കഴിഞ്ഞ് നടന്നുവന്ന പുല്ലാന്നികോട് സ്വദേശിയായ ഷംസീറിനെ(19) നായ കടിക്കാൻ ശ്രമിച്ചെങ്കിലും ബാഗുകൊണ്ട് അടിച്ചോടിച്ചതിനാൽ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് പുല്ലാന്നികോട് ജങ്ഷനിലായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന കാശിയെയാണ് നായ ആദ്യം ആക്രമിച്ചത്. ഓടിയെത്തിയ നായ കുട്ടിയെ റോഡിൽ വീഴ്ത്തി കാലിൽ കടിക്കുകയായിരുന്നു.

കാലിനു സാരമായ പരിക്കുണ്ട്. തുടർന്നാണ് റോഡിലൂടെ നടന്നുപോയ മറ്റുള്ളവരെയും ആക്രമിച്ചത്. ലളിതാംബികയുടെ കാലിലാണ് കടിയേറ്റത്. ബീനയുടെ കഴുത്തിലും കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളാണ്. കടിയേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കാശിയെ തെരുവുനായ കടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്ത് അടുത്തകാലത്തായി തെരുവുനായയുടെ ശല്യം വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...