Sunday, May 5, 2024 5:03 pm

മ്ലാവിനെ പിടിച്ച് കറിവെച്ചും വില്പന നടത്തുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചെന്നായ്ക്കള്‍ ഓടിച്ച് അവശയായ മ്ലാവിനെ പിടികൂടി കറിവെച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊല്ലം പത്തനാപുരം അമ്പനാര്‍ വനമേഖലയിലായിരുന്നു പ്രതികളുടെ വന്യമൃഗവേട്ട. പെരുന്തോയിൽ, പ്ലാമൂട്ടിൽ തേക്കേതിൽ വീട്ടിൽ സുരേഷ് കുമാർ , കറവൂർ കീഴയം ഭാഗം നെല്ലിമൂട്ടിൽ വീട്ടിൽ ഷാജി, കുറുന്ദമൺ ചരുവിള പുത്തൻ വീട്ടിൽ തമ്പി എന്ന് വിളിക്കുന്ന ഷൈലേന്ദ്രൻ എന്നിവരെയാണ് വനപാലകര്‍ അറസ്റ്റു ചെയ്തത്.

പത്തനാപുരം വനംറേഞ്ചിന് കീഴിലെ അമ്പനാർ സന്യാസികോൺ വനഭാഗത്തായിരുന്നു പ്രതികള്‍ വേട്ടയ്ക്കിറങ്ങിയത്. ഇതിനിടെയാണ് ചെന്നായ്ക്കള്‍ ഓടിച്ച് അവശയായ ഒരു മ്ളാവിനെ പ്രതികള്‍ പിടികൂടിയത്. ഒരു മ്ലാവിന്‍റെ ഇറച്ചി പാകം ചെയ്തു കഴിച്ചതിന് പുറമേ വിൽപന നടത്തുകയും ചെയ്തെന്നാണ് വനപാലകര്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

മ്ലാവിനെ വേട്ടയാടാന്‍ ഉപയോഗിച്ച ആയുധങ്ങളും കറിവെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പത്തനാപുരം റേഞ്ച് വനം ഓഫീസർ ബി. ദിലീപിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...

ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍

0
നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍തന്നെ...

പാര്‍ട്ടിയിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് സിദ്ധിഖ് : ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ പ്രതിസന്ധി സൃഷ്ടിച്ചെന്ന് രാഘവൻ

0
കോഴിക്കോട്: കെപിസിസി യോഗത്തിൽ എം കെ രാഘവൻ തനിക്കെതിരെ വിമർശനം നടത്തിയെന്ന...