എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസിനെയും എൻ വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നൽകിയതെന്ന് എ പത്മകുമാർ മൊഴി നൽകിയെന്നാണ് വിവരം.

എ പദ്മകുമാറിനെ കൂടുതൽ ചോദ്യം ചെയ്താൽ അന്വേഷണം സുപ്രധാനമായ വഴിത്തിരിവിലേക്കെത്തുമെന്നാണ് എസ്‌ഐടിയുടെ കണക്കുകൂട്ടൽ. പദ്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതോടെ പദ്മകുമാറിന്റെയും എൻ വാസുവിന്റെയും വിദേശ ഇടപാടുകളേക്കുറിച്ച് അന്വേഷിക്കുകയാണ് എസ്‌ഐടി. ഇതിനായി. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാറും എൻ വാസുവും വിദേശയാത്ര നടത്തിയോ എന്നും എസ്‌ഐടി സംശയിക്കുന്നുണ്ട്. ഇരുവരുടേയും പാസ്‌പോർട്ട് എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...