അടൂര്‍ തെങ്ങമത്തെ ചായക്കടയില്‍ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : തെങ്ങമത്തെ ചായക്കടയില്‍ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പള്ളിക്കല്‍ ഇടിഞ്ഞയ്യത്ത് ജംഗ്ഷനില്‍ വേണു ഭവനം വീട്ടില്‍ ടി ആര്‍ വിനീത് (26 ), നൂറനാട് പാലമേല്‍ പണയില്‍ ഇടിഞ്ഞയ്യത്ത് തട്ടാരുടെയ്യത്ത് വീട്ടില്‍ ജി. രാഹുല്‍(25), ചാങ്ങിയത്ത് വീട്ടില്‍ എം.വിജിത്ത്(26)എന്നിവരാണ് പിടിയിലായത്. പള്ളിക്കല്‍ തെങ്ങമം ഹരിശ്രീയില്‍ അഭിരാജ് (29), സുഹൃത്ത് വിഷ്ണു മോഹന്‍ (28) എന്നിവര്‍ക്കാണ് 10 പേരടങ്ങുന്ന സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ യുവാക്കള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അഭിരാജും സുഹൃത്ത് വിഷ്ണു മോഹനും തെങ്ങമത്തേക്ക് പോകുമ്പോള്‍ മുന്നില്‍ പോയ ബൈക്ക് യാത്രക്കാര്‍ ഇവരെ തടഞ്ഞു. തടഞ്ഞവരുടെ ബൈക്കിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ അഭിരാജ് പകര്‍ത്തി. പിന്നീട് ഇവര്‍ യാത്ര തുടര്‍ന്നപ്പോള്‍ മേക്കുന്നുമുകള്‍ പമ്പിനു സമീപം വെച്ച് നേരത്തെ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട മൂവര്‍ സംഘം അവിടെയെത്തി ഇവരെ ചീത്ത വിളിച്ചു. അഭിരാജിനെ മര്‍ദ്ദിക്കുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. ഇതുകണ്ട് പമ്പിലെയും അടുത്ത ചായക്കടയിലെയും ആളുകള്‍ ഓടിയെത്തി പിടിച്ചുമാറ്റി. തുടര്‍ന്ന് അഭിരാജും വിഷ്ണുവും മേക്കുന്നുമുകള്‍ പമ്പിനടുത്തുള്ള എം.എം. കഫേയില്‍ ചായ കുടിക്കുമ്പോള്‍ 4 മോട്ടോര്‍ സൈക്കിളുകളിലായി മുമ്പ് മര്‍ദ്ദിച്ച സംഘത്തിലെ മൂന്നുപേരും വേറെ ഏഴുപേരുമായി എത്തി ഇവരെ ആക്രമിക്കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...