ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‍വാരയില്‍ ഭീകരരുടെ നുഴഞ്ഞുക്കയറ്റ ശ്രമം സൈന്യം തടഞ്ഞു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും ഒരു ബിഎസ്‌എഫ് ജവാനും വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്. ഏറ്റുമുട്ടിലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തെരച്ചിലും തുടരുന്നു.
കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡറെ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈയ്ഫുള്ള എന്ന ഭീകരനെ സുരക്ഷാസേന വധിച്ചത്. മേഖലയിലെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇയാളെന്ന് പോലീസ് പറയുന്നു.